Skip to main content

നോർക്ക റൂട്ട്സ്: എഞ്ചീനിയർമാർക്ക് തൊഴിലവസരം

നോർക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തിൽ നഴ്സുമാർ, ഡോക്ടർമാർ, ടെക്നീഷ്യൻമാർ, അദ്ധ്യാപകർ, എഞ്ചിനീയർമാർ, മറ്റ് സാങ്കേതിക വിദഗ്ദ്ധർ എന്നിവർക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. ബ്രൂണെയിലെ പ്രകൃതി വാതക കമ്പനിയായ സെറിക്കാണ്ടി ഓയിൽ ഫീൽഡ് സർവീസിലേയ്ക്ക് നോർക്ക റൂട്ട്സ് മുഖേന നിയമനം നടത്തും. എഞ്ചിനീയറിംഗിൽ ബിരുദം/ ഡിപ്ലോമയും പെട്രോളിയം പ്രകൃതി വാതകമേഖലയിൽ (ഓൺ ഷോർ, ഓഫ് ഷോർ) നിശ്ചിത പ്രവർത്തി പരിചയവുമുള്ള എഞ്ചീനീയർമാരിൽ നിന്നും ടെക്നീഷ്യന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദ വിരങ്ങൾക്കും അപേക്ഷകൾ സമർപ്പിക്കുന്നതിനും www.norkaroota.org സന്ദർശിക്കണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 21. കൂടുതൽ വിവരങ്ങൾക്ക് 9447339036 (രാവിലെ 10 മുതൽ വൈകിട്ട് 5 വരെ), ടോൾ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ൽ ലഭിക്കും.

date