Skip to main content

ഡിസംബർ 26, ജനുവരി മൂന്നിന് സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഇല്ല

സാങ്കേതിക കാരണങ്ങളാൽ ഡിസംബർ 26, ജനുവരി 3 തീയതികളിൽ നോർക്ക റൂട്ട്സിന്റെ എറണാകുളം മേഖല ഓഫീസിൽ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടായിരിക്കുന്നതല്ലെന്ന് എറണാകുളം സെന്റർ മാനേജർ അറിയിച്ചു. എന്നാൽ തൃശൂർ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ഡിസംബർ 12 നും കോട്ടയം കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ഡിസംബർ 27 നും സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടായിരിക്കും. അപേക്ഷകർ ഓൺലൈനായി http://202.88.244.146.8084/norka എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾ 0484- 2371810, 2957099 നമ്പരിൽ ലഭിക്കും.

 

date