Skip to main content

വാക്ക്-ഇന്‍-ഇന്റര്‍വ്യൂ

 

പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കു വേണ്ടി മാറ്റ്‌ലാബ് പരിശീലനത്തിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. സി-ഡിറ്റിന്റെ തിരുവനന്തപുരത്തുള്ള സൈബര്‍ശ്രീ സെന്ററില്‍ നല്‍കുന്ന നാലു മാസത്തെ പരിശീലനത്തിന് ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ്, ഐ.ടി., അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് എന്നി വയില്‍ എഞ്ചിനീയറിംഗ് ബിരുദം/എം.സി.എ/എം.എസ്സ്.സി.(കംപ്യൂട്ടര്‍ സയന്‍സ്) പാസ്സായവര്‍/ പ്രസ്തുത കോഴ്‌സുകള്‍ പൂര്‍ത്തീകരിച്ചവര്‍/ബി.എസ്.സി (കമ്പ്യൂട്ടര്‍ സയന്‍സ്/ഇലക്‌ട്രോണിക്‌സ്) പാസ്സായവര്‍ക്കും പങ്കെടുക്കാം. പ്രായം 20നും 26നും മദ്ധ്യേ. പരിശീലനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ജനുവരി 30ന് രാവിലെ 10 ന് വിദ്യാഭ്യാസ  യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സൈബര്‍ശ്രീ സെന്റര്‍, സി-ഡിറ്റ്, പൂര്‍ണ്ണിമ, ഠ.ഇ.81/2964, തൈക്കാട് പി.ഒ., തിരുവനന്തപുരം-695014 എന്ന വിലാസത്തില്‍ നേരിട്ട് ഹാജരാകണം. പൂരിപ്പിച്ച അപേക്ഷ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം  ജനുവരി 27നകം ലഭിക്കണം. വിശദവിവരങ്ങളും അപേക്ഷാഫോറവും ംംം.ര്യയലൃൃെശ.ീൃഴ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകള്‍ സ്‌കാന്‍ ചെയ്ത് ര്യയലൃൃെശൃേമശിശിഴ@ഴാമശഹ.രീാ എന്ന വിലാസത്തിലേക്ക് ഇ-മെയില്‍  അയക്കാം. ഫോണ്‍ഃ 0471 2323949. 

                                                            (കെ.ഐ.ഒ.പി.ആര്‍-124/18)

date