Skip to main content

റിസോഴ്‌സ് അധ്യാപക ഒഴിവ്

 

 

സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തില്‍ ഹയര്‍സെക്കന്ററി വിഭാഗത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ റിസോഴ്‌സ് അധ്യാപകരെ നിയമിക്കുന്നു. സ്‌പെഷല്‍ എജ്യുക്കേഷനിലുള്ള ബി.എഡ് അല്ലെങ്കില്‍ ജനറല്‍ ബിഡ് / ഒമ്പത്, പത്ത് ക്ലാസുകളിലേക്കുള്ള സ്‌പെഷല്‍ എജ്യുക്കേഷനിലുള്ള രണ്ട് വര്‍ഷത്തെ ഡിപ്ലോമ, ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദാനന്തര ബിരുദവും സ്‌പെഷല്‍ എജ്യുക്കേഷനിലുള്ള ബി.എഡും അല്ലെങ്കില്‍ പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലേക്കുള്ള സ്‌പെഷല്‍ എജ്യുക്കേഷനിലുള്ള രണ്ട് വര്‍ഷത്തെ ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ആര്‍.സി.ഐ(റിഹാബിലിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് ഇന്ത്യ സര്‍ട്ടിഫിക്കറ്റ്), എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഡിസംബര്‍ 10ന് രാവിലെ 10ന് ബി.ആര്‍.സി ഒറ്റപ്പാലത്ത്(ജി.എല്‍.പി.എസ്.ഒറ്റപ്പാലം ഈസ്റ്റ്) എത്തിച്ചേരണമെന്ന് ജില്ലാ പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. 

date