Skip to main content

ഫീല്‍ഡ് ഓഫീസര്‍, ഇന്‍ഷുറന്‍സ് ഏജന്റ് നിയമനം

 

 

തപാല്‍ വകുപ്പിന്റെ ഇന്‍ഷുറന്‍സ് പദ്ധതി യുടെ ഭാഗമായി പാലക്കാട് പോസ്റ്റല്‍ ഡിവിഷനില്‍ ഫീല്‍ഡ് ഓഫീസര്‍മാരെയും ഇന്‍ഷുറന്‍സ് ഏജന്റ് മാരെയും നിയമിക്കുന്നു.പ്ലസ് ടു/ എസ്എസ്എല്‍സി യോഗ്യതയും (ഗ്രാമീണ മേഖല ല)കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉള്ളവര്‍ക്ക് അവസരം. പ്രായപരിധി 18-65. ആര്‍ ഡി ഏജന്റ് മാര്‍ അങ്കണവാടി ജീവനക്കാര്‍ ജനപ്രതിനിധികള്‍ ഇന്‍ഷുറന്‍സ് ഉള്ളവര്‍ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും വിരമിച്ചവര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും. നിലവില്‍ ഇന്‍ഷുറന്‍സ് ഏജന്റ് മാരായി പ്രവര്‍ത്തിക്കുന്നവരെ പരിഗണിക്കുന്നതല്ല.താല്പര്യമുള്ളവര്‍ ഒരു ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളുമായി ഡിസംബര്‍ 19ന് രാവിലെ 11ന് പാലക്കാട് തപാല്‍ സൂപ്രണ്ട് ഓഫീസില്‍   അഭിമുഖത്തിന് എത്തിച്ചേരണം.

 

date