Skip to main content

ചിറ്റൂര്‍ ഗവ. വിക്ടോറിയ ഹൈസ്‌കൂള്‍ ഹൈടെക് പ്രഖ്യാപനം ഇന്ന് 

 

 

ചിറ്റൂര്‍ ഗവ. വിക്ടോറിയ ഹൈസ്‌കൂള്‍ ഹൈടെക് പ്രഖ്യാപനവും ഹൈടെക് കെട്ടിട ഉദ്ഘാടനവും  ഇന്ന് (ഡിസംബര്‍ ഏഴ്)രാവിലെ പത്തിന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി. രവീന്ദ്രനാഥ് നിര്‍വഹിക്കും. പരിപാടിയില്‍ ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷനാകും.

പൊതുവിദ്യാലയങ്ങള്‍ മികവിന്റെ  കേന്ദ്രങ്ങളാക്കി മാറ്റുകയെന്ന സര്‍ക്കാര്‍ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായാണ് ചിറ്റൂര്‍ ഗവ.വിക്ടോറിയ ഹൈസ്‌കൂള്‍ ഹൈടെക് ആക്കി പ്രഖ്യാപിക്കുന്നത്. ഇതിനു മുന്നോടിയായി കിഫ്ബിയില്‍ നിന്ന് മൂന്ന് കോടി രൂപ ചെലവഴിച്ച് കെട്ടിടം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 18 ക്ലാസ് മുറികളും ഓരോ നിലയിലും ആധുനിക ശുചിമുറികളും ഉള്‍പ്പെടുത്തിയാണ് മൂന്നുനില കെട്ടിടം പൂര്‍ത്തിയാക്കിയിരിക്കുന്നത്. 

രമ്യ ഹരിദാസ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. ശാന്തകുമാരി, ചിറ്റൂര്‍ തത്തമംഗലം നഗരസഭ ചെയര്‍മാന്‍ കെ. മധു, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, പിടിഎ ഭാരവാഹികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ത്ഥികള്‍,  പരിപാടിയില്‍ പങ്കെടുക്കും

date