Skip to main content

കുടുംബശ്രീ സംസ്ഥാനതല സ്‌കില്‍ കോമ്പറ്റീഷന്‍ 'ടാലന്റോ 2019 ' ഡിസംബര്‍ 7 ന് മലമ്പുഴയില്‍ 

 

 

കുടുംബശ്രീ തൊഴില്‍ദാന നൈപുണ്യവികസന പദ്ധതിയായ   ഡി.ഡി.യു.ജി.കെ.വൈ യുടെ ഭാഗമായി ഓട്ടോമോട്ടീവ് മേഖലയില്‍ പരിശീലനം നേടിയ യുവതീയുവാക്കള്‍ക്ക് തങ്ങളുടെ നൈപുണ്യശേഷി പ്രദര്‍ശിപ്പിക്കുന്നതിനായി വിവിധ മത്സരങ്ങള്‍ 'സംഘടിപ്പിക്കുന്നു. ടാലന്റോ 2019 എന്ന പേരിലാണ് സംസ്ഥാന തല സ്‌കില്‍ കോമ്പറ്റീഷന്‍ സംഘടിപ്പിക്കുന്നത്. വിവിധ ജില്ലകളില്‍ നിന്നായി ഓട്ടോമോട്ടീവ് മേഖലയില്‍ പരിശീലനം പൂര്‍ത്തിയാക്കിയവരും നിലവിലെ പരിശീലനാര്‍ത്ഥികളുമായ നൂറോളം യുവതീ യുവാക്കള്‍  ഈ മത്സരത്തില്‍ പങ്കെടുക്കും. ഡിസംബര്‍ 7 ശനിയാഴ്ച്ച രാവിലെ 10 മണി മുതല്‍ മലമ്പുഴ ഗവ. ഐ.ടി.ഐ, ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ടാലന്റോ  സ്‌കില്‍ കോമ്പറ്റീഷന്‍ നടക്കുക. കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കുന്ന തൊഴില്‍ദാന നൈപുണ്യ വികസന പദ്ധതിയാണ് ദീന്‍ ദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ്‍ കൗശല്യ യോജന (ഡി.ഡി.യു.ജി.കെ.വൈ ). ഗ്രാമീണ മേഖലയിലെ യുവതീയുവാക്കള്‍ക്ക് അവരുടെ കഴിവിനും, വിദ്യാഭ്യാസ യോഗ്യതയ്ക്കും, അഭിരുചികള്‍ക്കും അനുസൃതമായ മേഖലയില്‍ പരിശീലനം നല്‍കി തൊഴില്‍ ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 

മലമ്പുഴ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് ടാലന്റോ 2019 പാലക്കാട് അസിസ്റ്റന്റ് കളക്ടര്‍ ചേതന്‍കുമാര്‍ മീണ ഐ.എ.എസ് ഉദ്ഘാടനം ചെയ്യും.

date