Skip to main content

വിദ്യാര്‍ത്ഥികള്‍ക്ക് ഉപന്യാസ, പ്രസംഗ മത്സരങ്ങള്‍

 

 

ദേശീയ മനുഷ്യാവകാശ ദിനവുമായി ബന്ധപ്പെട്ട് ഡിസംബര്‍ 10ന് രാവിലെ 9.30ന് ധോണി ലീഡ് കോളെജില്‍ സ്‌കൂള്‍, കോളെജ് വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസ, പ്രസംഗ(മലയാളം) മത്സരങ്ങള്‍ നടത്തുന്നു.  വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരിയുടെ സാക്ഷ്യപത്രം സഹിതമാണ് പങ്കെടുക്കേണ്ടത്. ഒരു സ്‌കൂള്‍/ കോളെജില്‍ നിന്നും രണ്ട് വിദ്യാര്‍ത്ഥികള്‍ മാത്രമേ പങ്കെടുക്കാവൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍-0491 2505791.

date