Skip to main content

ഇനി ഞാനൊഴുകട്ടെ- ജില്ലാതല സാങ്കേതിക സമിതി യോഗം ഇന്ന്

 

 

ഇനി ഞാനൊഴുകട്ടെ-പുഴ പുനരുജ്ജീവന ക്യാമ്പയിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ജില്ലാതല സാങ്കേതിക സമിതി യോഗം ഇന്ന് (ഡിസംബര്‍ ഏഴ്) രാവിലെ 10ന്

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരിയുടെ ചേമ്പറില്‍ ചേരും. ഹരിതകേരളം മിഷന്റേയും പുഴ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈ എടുക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേയും സാങ്കേതികസമിതിയോഗം ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നീര്‍ച്ചാലുകളുടെ വിശദാംശങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡിന്റെ സാങ്കേതിക സഹായത്തോടെ തയ്യാറാക്കിയ നീര്‍ത്തട പ്ലാനുകളും ജലവിഭവ വകുപ്പ് തയ്യാറാക്കിയ നീര്‍ത്തട രേഖകളും ഉപയോഗപ്പെടുത്തിയാണ് പ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. 

 

date