Skip to main content

ലാംഗ്വേജ് ടീച്ചര്‍ അഭിമുഖം

 

 

ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ പാര്‍ട്ട്  ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍(ഹിന്ദി) തസ്തികയുടെ രണ്ടാം ഘട്ട അഭിമുഖം, മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പിലെ ഫുള്‍ ടൈം ലാംഗ്വേജ് ടീച്ചര്‍(ഹിന്ദി) തസ്തികയുടെ അഭിമുഖം എന്നിവ ജില്ലാ പി.എസ്.സി ഓഫീസില്‍ ഡിസംബര്‍ 11, 12, 13 തീയതികളില്‍ നടത്തും. സര്‍ട്ടിഫിക്കറ്റ് പരിശോധനക്ക് ഹാജരായതും അര്‍ഹരായതുമായ എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും Profile/SMS വഴി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. അഭിമുഖത്തില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഒറ്റത്തവണ വേരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലും, അസല്‍ പ്രമാണങ്ങളും സഹിതം നിശ്ചിത സമയത്ത് എത്തണമെന്ന് ഓഫീസര്‍ അറിയിച്ചു.  ഫോണ്‍: 2505398

date