Skip to main content

യോഗം ചേരും

 

 

ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിലെ ഷാരത്ത്കുന്ന് കോളനിയെ അംബേദ്കര്‍ ഗ്രാമപദ്ധതിയിലുള്‍പ്പെടുത്തി വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനായുള്ള പദ്ധതി ആസൂത്രണവും നടത്തിപ്പ് സമിതി രൂപീകരണവും സംബന്ധിച്ച യോഗം ഇന്ന് (ഡിസംബര്‍7) വൈകിട്ട് അഞ്ചിന് കോളനിയില്‍ ചേരും. പദ്ധതി ആസൂത്രണവും നടത്തിപ്പ് സമിതി രൂപീകരണവും സംബന്ധിച്ച യോഗം പി.ഉണ്ണി എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ഷാരത്ത്കുന്ന് കോളനിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനായി പട്ടികജാതി വികസന വകുപ്പ് അമ്പത് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. പി. ഉണ്ണി എം.എല്‍.എയുടെ മേല്‍നോട്ടത്തിലുള്ള വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മ്മാണച്ചുമതല ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിനാണ്.  ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.അരവിന്ദാക്ഷന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എന്‍.ഷാജു ശങ്കര്‍, കോളനി പ്രതിനിധികള്‍ പങ്കെടുക്കും.

date