Skip to main content

വനിതാ സെമിനാര്‍ രജിസട്രേഷന്‍ ആരംഭിച്ചു.

 

അറബി  മലയാള ഭാഷാ സാഹിത്യ രംഗത്ത് വനിതകള്‍ നല്‍കിയ സംഭാവനകളും, സത്രീ കേന്ദ്രീകൃത രചനകളും പ്രമേയമാക്കി  ജനുവരി 27-ന് കൊണ്ടോട്ടി, മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയില്‍ നടക്കുന്ന ഏകദിനവനിതാ സെമിനാറിന്റെ രജിസട്രേഷന്‍ ആരംഭിച്ചു.
വാഴയൂര്‍ സാഫിയിലെ ഇസലാമിക് സ്റ്റഡീസ് ഡിപ്പാര്‍ട്ടമെന്റിന്റെ ദശവാര്‍ഷികാ ഘോഷത്തിന്റെ ഭാഗമായി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയുമായി സഹകരിച്ചാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. അറബി മലയാള ഭാഷാ സാഹിത്യത്തിലും ചരിത്രത്തിലും പഠന ഗവേഷണ താല്‍പര്യമുള്ള വനിതകള്‍ക്കും ബിരുദ-ബിരുദാനന്തര വിദ്യാര്‍ത്ഥിനികള്‍ക്കും പങ്കെടുക്കാം.
താല്‍പര്യമുള്ളവര്‍ പേര്, സ്ഥലം, പദവി, സ്ഥാപനം എന്നിവ 8848810132- എന്ന നമ്പറില്‍ എസ്.എം.എസ. ചെയ്യണം. രജിസട്രേഷന്‍ ഫീസ് 100 രൂപ.

date