Skip to main content

ജില്ലയ്ക്ക് ദിശാബോധം നല്‍കി വികസന സെമിനാര്‍

 

ജില്ലയുടെ സമഗ്രവികസനത്തിന് ദിശാബോധം നല്‍കിയ വികസന സെമിനാര്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ.കെ .ടി ജ ലീല്‍ ഉദ്ഘാടനം ചെയ്തു. പ്രാദേശിക ആ വശ്യങ്ങളും വിഭവങ്ങളും അടിസ്ഥാനമാക്കി സംസ്ഥാനത്ത് തന്നെ ആദ്യമായാണ് വികസന പദ്ധതി രേഖ തയ്യാറാക്കുന്നത്. സാമ്പത്തിക വര്‍ഷാവസാനം തുക ഒന്നിച്ചു ചെലവഴിക്കുന്ന രീതി ഈ വര്‍ഷം മുതല്‍ അവസാനിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി പദ്ധതികളുടെ അംഗീകാരം നല്‍കുന്നത് സമയ ബന്ധിതമായി പൂര്‍ത്തിയാക്കുന്നതോടൊപ്പം  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ ഉടന്‍ നികത്തും. കാര്‍ഷിക മേഖലയുടെ പുരോഗതി, പൊതു വിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണം, പാവപ്പെട്ടവര്‍ക്ക് ഭവന നിര്‍മ്മാണം, ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം, ഗതാഗത സൗകര്യം വര്‍ദ്ധിപ്പിക്കുക തുടങ്ങി എല്ലാ മേഖലകളിലും സമഗ്ര പുരോഗതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ. പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എ മാരായ പി. ഉബൈദുള്ള, ആബിദ് ഹുസൈന്‍ തങ്ങള്‍, കെ എന്‍ എ ഖാദര്‍, ടി.വി ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു. ഗ്രൂപ്പ് ചര്‍ച്ച വിശദീകരണം ഇ എന്‍ മോഹന്‍ ദാസും (സര്‍ക്കാര്‍ പ്രതിനിധി) പദ്ധതി ലക്ഷ്യങ്ങളുടെ അവതരണം സലീം കുരുവമ്പലം, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി. പ്രദീപ് കുമാര്‍ എന്നിവരും അവതരിപ്പിച്ചു. എ.ഡി എം  ടി വിജയന്‍, ഡി.പി.സി മെമ്പര്‍മാരായ വെട്ടം ആലിക്കോയ, എ.കെ അബദറഹിമാന്‍, ആലിപ്പറ്റ ജമീല, സുലൈഖ വി. പി, സജിത എ ടി, സി എച്ച്  ജമീല ടീച്ചര്‍, സി അബദുന്നാസര്‍, കെ.എം റഷീദ് (കില) എ ശ്രീധരന്‍ (ഫെസിലിറ്റേറ്റര്‍, ജനകീയാസൂത്രണം) എന്‍.കെ ശ്രീലത ഡെപ്യൂട്ടി പ്ലാനിങ്ങ് ഓഫീസര്‍, ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ അടങ്ങിയവര്‍ പങ്കെടുത്തു.

പദ്ധതി ലക്ഷ്യങ്ങള്‍
കൃഷി
ദീര്‍ഘകാല ലക്ഷ്യങ്ങള്‍
1.    നെല്ലിന്റെ ഉല്‍പാഷദനക്ഷമത ഹെക്ടറിന് 2.79 മെട്രിക് ടണ്ണില്‍ നിന്നും 4 മെട്രിക് ടണ്ണായി ഉയര്‍ത്തുക.
2.    90% നെല്‍കൃഷിയിലും അത്യുത്പാദന ശേഷിയുളള വിത്തുകള്‍     ഉപയോഗിക്കുക.
3.    നെല്കൃതഷിയിലെ ജലസേചനസൗകര്യം 30 ശതമാനത്തില്‍ നിന്നും 50 ശതമാനമായി വര്ദ്ധിലപ്പിക്കുക.
4.    തെങ്ങിന്റെപ ഉല്പാ ദനക്ഷമത തെങ്ങൊന്നിന് 59 നാളികേരത്തില്‍ നിന്നും 80 നാളികേരമായി ഉയര്ത്തു ക.
5.    തെങ്ങുകൃഷിയിലെ ജലസേചന സൗകര്യം നിലവിലെ 30 ശതമാനത്തില്‍ നിന്നും 60 ശതമാനമായി ഉയര്ത്തുയക.
6.    പച്ചക്കറി കൃഷിയിലെ ഉല്പാ.ദനക്ഷമത ഹെക്ടറിന് 12 മെട്രിക് ടണ്ണില്‍ നിന്നും 16 മെട്രിക് ടണ്ണായി ഉയര്ത്തു ക.
7.    പച്ചക്കറി കൃഷിയുടെ വിസ്തൃതി 5200 ഹെക്ടറില്‍ നിന്നും 7500 ഹെക്ടറായി വര്‍ദ്ധിപ്പിക്കുക.
8.    വാഴകൃഷിയിലെ ഉല്പാെദനക്ഷമത ഹെക്ടറിന് 20 ടണ്ണില്‍ നിന്നും 30 ടണ്ണായി ഉയര്ത്തുക.
പതിമൂന്നാം പഞ്ചവല്‍സര പദ്ധതി ലക്ഷ്യങ്ങള്‍
1.    നെല്‍കൃിഷി വിസ്തൃതി 8637 ഹെക്ടറില്‍ നിന്നും 12600    ഹെക്ടറായി വര്ദ്ധി പ്പിക്കുക.
2.    നെല്കൃിഷിക്ക് ഹെക്ടറിന് ചുരുങ്ങിയത് 35000 രൂപ സബ്‌സിഡി ഉറപ്പു വരുത്തുക.
3.    നെല്കൃിഷി രംഗത്ത് യന്ത്രവല്ക്കങരണം പൂര്ണ്ണ്മാക്കുക.
4.    പൂര്ണ്ണമമായും പരിസ്ഥിതി - സൗഹൃദ - ജൈവ കീട രോഗ    നിയന്ത്രണ മാര്ഗ്ഗ ങ്ങള്‍ സ്വീകരിക്കുക.
5.    50% തെങ്ങിന്‍ തോട്ടങ്ങളില്‍ ഇടവിള കൃഷി വ്യാപിപ്പിക്കുക.
6.    എല്ലാ തെങ്ങിന്‍ തോട്ടങ്ങളിലും പൂര്ണ്ണൗമായും മണ്ണു- ജല - സംരക്ഷണ മാര്‍ഗ്ഗങ്ങള്‍ നടപ്പിലാക്കുക.
7.    വിഷരഹിത പച്ചക്കറി കൃഷി പൂര്ണ്ണടമായും നടപ്പിലാക്കുക.
8.    പച്ചക്കറി കൃഷിയില്‍ സംഭരണം, സംസ്‌കരണം, വിപണനം എന്നിവയ്ക്ക് മില്മറ മോഡല്‍ സംവിധാനം നടപ്പിലാക്കുക.
9.    വിഷരഹിത ശാസ്ത്രീയ വാഴകൃഷി പ്രോല്ത്സാ ഹിപ്പിക്കുക.
10.    പശുവളര്‍ത്തല്‍, കോഴിവളര്‍ത്തല്‍, തീറ്റപ്പുല്‍ കൃഷി എന്നീ അനുബന്ധ മേഖലകളും കൃഷിയും സംയോജിപ്പിച്ചുകൊണ്ട് വീട്ടുവളപ്പിലെ പുരയിടകൃഷി സ്വയം പര്യാപ്ത              കൃഷിയിടങ്ങളാക്കുക.
11.    പ്രധാന വിളകളായ തെങ്ങ്, പച്ചക്കറി, വാഴ, അടക്ക,കുരുമുളക് എന്നിവയ്ക്ക് പഞ്ചായത്തു തലത്തില്‍ സംഭരണ വിപണന കേന്ദ്രങ്ങള്‍ സ്ഥാപിക്കുക.
12.    തൊഴിലുറപ്പ് പദ്ധതി കാര്ഷിളക മേഖലയ്ക്ക് ഗുണകരമായ    രീതിയില്‍ നടപ്പിലാക്കുക.
13.    തരിശുഭൂമി പൂര്‍ണ്ണമായും കൃഷിയോഗ്യമാക്കുക.
14.    ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ പഞ്ചായത്തുകളിലും ഇക്കോ ഷോപ്പുകള്‍ ബയോഫാര്‌സികൈള്‍ എന്നിവ    നടപ്പിലാക്കുക.
ജലസേചനം
ദീര്‍ഘകാല ലക്ഷ്യങ്ങള്‍
    അടുത്ത പതിനഞ്ച് വര്‍ഷം കൊണ്ട് മലപ്പുറം ജില്ലയിലെ ജലസേചന സൌകര്യങ്ങള്‍ 100 ശതമാനം വര്‍ധിപ്പിക്കണമെന്നാണ് ലക്ഷ്യമിടുന്നത്. ഇതിനായി പ്രധാനമായും താഴെ പറയുന്ന നിര്ദ്ദവശങ്ങള്‍ മുന്നോട്ടു വെക്കുന്നു.
1. അടുത്ത പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ മലപ്പുറം ജില്ലയിലെ നെല്‍കൃാഷിക്കനുയോജ്യമായ വയലുകളില്‍ പൂര്ണരമായും നെല്കൃളഷി ചെയ്യുക എന്ന ലക്ഷ്യം കൈവരിക്കേണ്ടതുണ്ട്.
2. ഇന്ന് ജലസേചന സൌകര്യമില്ലാത്തതിനാല്‍ ഒരു പൂവല്‍ കൃഷി മാത്രം നടത്തുന്ന മുഴുവന്‍ വയലുകളിലേക്കും കൃഷിക്കായി വെള്ളമെത്തിക്കുക എന്ന ലക്ഷ്യവും നിറവേറ്റേണ്ടതുണ്ട്.
3. ചാലിയാര്‍ പുഴയിലും കൈവഴികളിലുമായി രണ്ടോ, മൂന്നോ റെഗുലേറ്ററുകളും പത്തോളം ചെക്ക് ഡാമുകള്‍/വിയറുകള്‍ നിര്മ്മി ക്കേണ്ടതുണ്ട്.
4. ജില്ലയെ കാര്ഷിയക സ്വാശ്രയ ജില്ല എന്ന് അടയാളപ്പെടുത്തുന്ന രീതിയില്‍ കൃഷിയുടെ സര്വ  മേഖലകളിലും വന്‍ കുതിച്ചു ചാട്ടം സാധ്യമാക്കേണ്ടതുണ്ട്.
5. നമ്മുടെ പ്രധാനപ്പെട്ട നാലു പുഴകളും അവയുടെ കൈവഴികളും വേനലിലും വറ്റാതെ ഒഴുകുന്നവയാക്കി മാറ്റേണ്ടതുണ്ട്. ഇതിനായി ഓരോ പുഴക്കും പ്രത്യേകമായ സമഗ്ര പദ്ധതി തയ്യാറാക്കുക.
6. കനോലി കനാല്‍ മാലിന്യമുക്തമാക്കണം. ഉപ്പുവെള്ളം കയറാതെയും മാലിന്യമില്ലാതെയുമാക്കണം.
7. വേനലില്‍ വെള്ളം വറ്റാറുള്ള കടലുണ്ടിപ്പുഴയിലേക്ക് ചാലിയാറില്‍ തടഞ്ഞു നിര്ത്തുകന്ന അധികജലം തിരിച്ചു വിട്ട് കടലുണ്ടിപ്പുഴയേയും വേനലില്‍ ജലസമൃദ്ധമാക്കണം.
8. മഴവെള്ളമാണ് നമ്മുടെ പ്രധാന ജലസ്രോതസ്. ഓരോ വീട്ടിലും ലഭിക്കുന്ന മഴവെള്ളം റെയിന്വാമട്ടര്‍ ഹാര്വതസ്റ്റിംഗിലൂടെ ശേഖരിച്ച് വേനലില്‍ കുടിവെള്ളത്തിനും ജലസേചനത്തിനുമായി പ്രയോജനപ്പെടുത്തണം. മുഴുവന്‍ വീടുകളിലും മഴവെള്ള സംഭരണികള്‍ നിര്ബനന്ധമാക്കുന്നതോടെ ഓരോ വീടും ജലസ്വാശ്രയത്തിലേക്ക് നീങ്ങും.
9. എല്ലാ തോടുകളും കയര്‍ ഭുവസ്ത്രമുപയോഗിച്ച് സംരക്ഷിക്കുക.
10. പുഴകളിലും കൈവഴികളിലും വിശദമായ സര്വേു നടത്തി, സാധ്യമായതും ആവശ്യമായതുമായ ഇടങ്ങള്‍ കണ്ടെത്തി റെഗുലേറ്ററുകള്ക്കും  ചെക്ക് ഡാമുകള്ക്കും  രൂപം കൊടുക്കുക.
11. ജലസേചന സൌകര്യങ്ങളില്ലാത്ത, കൃഷിഭൂമിയുള്ള പ്രദേശങ്ങള്‍ തെരഞ്ഞെടുത്ത് പുതിയ ലിഫ്റ്റ് ഇറിഗേഷന്‍ സ്‌കീമുകള്ക്ക്  രൂപം കൊടുക്കല്‍.
12. കൃഷി, ജലസേചനം, ജലസംരക്ഷണം എന്നിവ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഇതിന് പ്രാധാന്യം ലഭിക്കണം.
13. നിലവിലുള്ള റെഗുലേറ്ററുകളുടെ തുടര്പ്ര വര്ത്ത്‌നം നടപ്പാക്കണം. കവണക്കല്ല്, ചമ്രവട്ടം, ഓടായിക്കല്‍, പൂക്കോട്ടുമണ്ണ, ബീയ്യം, കൂട്ടായി എന്നീ റെഗുലേറ്ററുകളില്‍ വിഭാവനം ചെയ്ത മുഴുവന്‍ പ്രവൃത്തികളും നടപ്പാക്കണം.
14. പുഴകളുടെ ആവാഹ പ്രദേശങ്ങളില്‍ സര്വേ് നടത്തി ആവശ്യാനുസരണം വനപുനര്‌നിനര്മ്മാ ണ പദ്ധതി നടപ്പാക്കണം.
7.3.1 പതിമൂന്നാം പഞ്ചവല്‌സളര പദ്ധതി ലക്ഷ്യങ്ങള്‍
1. ജില്ലയിലെ ലിഫ്റ്റ് ഇറിഗേഷന്‍ സ്‌കീമുകള്ക്കാ യി ഒരു പുനരുദ്ധാരണ പാക്കേജ് നടപ്പാക്കല്‍.
2. തോടുകളില്‍ പ്രാദേശിക സര്വേ് നടത്തി ആവശ്യമായ ഇടങ്ങളില്‍ വി.സി.ബികള്‍ നിര്മ്മി ക്കല്‍.
3. കര്ഷകകന് വിത്ത്, വളം, വെള്ളം, മോട്ടോര്‍, കറണ്ട് എന്നിവ സൌജന്യ നിരക്കില്‍ നല്കുികയും ഉല്പ1ന്നങ്ങള്ക്ക്  ന്യായവില ഉറപ്പു വരുത്തുകയും വേണം.
4. വേനലില്‍ കുളങ്ങളില്‍ വെള്ളം കുറയുമ്പോള്‍ കുളത്തിലിറങ്ങി കുളിച്ചും അലക്കിയും ഉള്ള വെള്ളം മലിനപ്പെടുത്താതെ കുളത്തില്‍ നിന്ന് വെള്ളം മുക്കി ഉപയോഗിക്കുന്ന രീതി നടപ്പാക്കുക.
5. കുറഞ്ഞ മൂപ്പുള്ളതും, കുറച്ചു വെള്ളം മാത്രം ആഗിരണം ചെയ്യുന്നതുമായ നെല്‍വിത്തുകള്‍ സാര്‍വ്വത്രികമാക്കണം.
6. ഭൂമിയിലെ വെള്ളം ധാരാളമായി വലിച്ചെടുക്കുന്ന അക്കേഷ്യ, യൂക്കാലി തുടങ്ങിയ    വൃക്ഷങ്ങള്‍ പൂര്ണ്മായും വെട്ടി മാറ്റി പകരം പരിസ്ഥിതി അനുകൂല ചെടികള്‍ വച്ചു പിടിപ്പിക്കുക.
7. പുഴയുടെ തീരങ്ങളില്‍ മുള, രാമച്ചം തുടങ്ങി പ്രകൃതിദത്തമായ ചെടികള്‍ വെച്ചു പിടിപ്പിച്ച് മണ്ണൊലിപ്പ് തടഞ്ഞ് തീരസംരക്ഷണം നടത്തുക.

പുഴകളെ വീണ്ടെടുക്കല്‍ പദ്ധതി
    ഹരിതകേരളം പദ്ധതിയുടെ ഭാഗമായി പ്രധാന പുഴകളുടെ കൈവഴികളെ അതിന്റെച സ്വാഭാവിക അവസ്ഥയിലേക്ക് തിരിച്ചു കൊണ്ടുവരികയും അതില്‍ നിന്നുള്ള വെള്ളം ഉപയോഗപ്പെടുത്തി മിനി ലിഫ്റ്റ് ഇറിഗേഷന്‍ സ്‌കീമുകള്‍ സ്ഥാപിക്കലും. അതിര്ത്തി  നിര്ണ്ണ യം, മാലിന്യമുക്തമാക്കല്‍, തീരസംരക്ഷണം, വനവല്ക്ക രണം, ജലസേചന കനാലുകള്‍ നിര്മ്മി ക്കല്‍, കാര്ഷിയക ഉല്പാലദനം.
    (തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഫോറസ്റ്റ്, റവന്യൂ, തൊഴിലുറപ്പ്, ഇറിഗേഷന്‍, കൃഷി, സന്നദ്ധ സംഘടനകള്‍ എന്നീ വകുപ്പുകളുടെ സംയോജിത പ്രൊജക്ട്.)
7.3.3.4 കടലുണ്ടിപ്പുഴയിലേക്ക് ചാലിയാറില്‍ നിന്ന് വെള്ളമെത്തിക്കുന്ന പദ്ധതി.
    വേനലില്‍ കടലുണ്ടിപ്പുഴ വറ്റുമ്പോഴും ചാലിയാറില്‍ കവണക്കല്ല് ഷട്ടര്‍ അടച്ചു കഴിഞ്ഞാല്‍ വെള്ളം നിറഞ്ഞു നില്ക്കും . ഈ വെള്ളം പൂങ്കുടിത്തോട് വഴി വള്ളുവമ്പ്രത്തേക്ക് എത്തിക്കുകയും തുടര്ന്ന്  വലിയതോട് വഴി കടലുണ്ടിപ്പുഴയിലേക്ക് എത്തിക്കുകയും ചെയ്യാം.
    (ഗ്രാമപഞ്ചായത്തുകള്‍, ജലസേചന വകുപ്പ്, എം.ജി.എന്‍.ആര്‍.ഇ.ജി.എസ്)ന
വ്യവസായ0
6 ദീര്ഘാകാല-ഹൃസ്വകാല ലക്ഷ്യങ്ങള്‍
ദീര്ഘാകാല ലക്ഷ്യം:
    അടുത്ത 15 വര്ഷ ത്തിനുളളില്‍ ജില്ലയെ കേരളത്തിലെ ഏറ്റവും പ്രധാന വ്യവസായ-സൗഹൃത-മൂലധന നിക്ഷേപ ജില്ലയാക്കി മാറ്റുക.
    ജില്ലയിലെ കാര്ഷിാക വിഭവങ്ങളെ പൂര്ണ്ണിമായും ഉപയോഗപ്പെടുത്തി വ്യവസായികോത്പാദനം ഇരട്ടിയായി വര്ദ്ധി പ്പിക്കുക.
    ജില്ലയിലെ പരമ്പരാഗത വ്യവസായിക ഉത്പന്നങ്ങള്ക്ക് വൈവിദ്യവത്കരണത്തിലൂടെ വിപണി കണ്ടെത്തി പരിപോഷിപ്പിക്കുക.
    കുടുംബശ്രീ. ഉത്പന്നങ്ങളുടെ വിപണി കണ്ടെത്തി സംരംഭങ്ങളിലെ സ്ത്രീ പങ്കാളിത്തനിരക്ക് ഇരട്ടിയാക്കി വര്ദ്ധി പ്പിക്കുക.
ഹൃസ്വകാല ലക്ഷ്യം
    എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയ വ്യവസായ എസ്റ്റേറ്റുകള്‍/പ്ലോട്ടുകള്‍ സ്ഥാപിച്ച് വ്യവസായ സംരംഭങ്ങള്‍ സ്ഥാപിക്കുക.
    തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിലവില്‍ വ്യവസായ ആവശ്യത്തിന് ഏറ്റെടുത്ത ഭൂമി പൂര്ണ്ണദമായും വ്യവസായ ആവശ്യത്തിന് ഉപയോഗിക്കുക.
    അടുത്ത 5 വര്ഷ ത്തിനുളളില്‍ പുതിയ 7500 എം.എസ്.എം.ഇ യൂണിറ്റുകള്‍ ആരംഭിക്കുക. ഇതിന്റെത ഭാഗമായി 1000 കോടിയുടെ മൂലധന നിക്ഷേപവും 45000 പേര്ക്ക്  പുതിയതായി തൊഴിലവസരവും സൃഷ്ടിക്കുക.
    മത്സ്യമേഖല
    കടലില്‍ നിന്നുളള മത്സ്യോത്പാദനം 50000 ടണ്‍ ആയി വര്‍ദ്ധിപ്പിക്കുക
    മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ മാത്രം കൂടുതല്‍ ശ്രദ്ധ ചെലുത്തി പോഷകാഹാര  പരിപാടി
    കടലാക്രമണം മൂലം വീടുകളില്‍ വെള്ളം കയറുന്നത്  തടയുന്നു കണ്ടല്‍വനത്തിന്റെയും ഞെണ്ട് ചെമ്മീന്‍ എന്നിവയുടെയും സംരക്ഷണം
    2022 ല്‍ മാലിന്യ മുക്ത തീരദേശമാക്കുക
    മത്സ്യത്തൊഴിലാളികളുടെ പുനര:ധിവാസം-2022ല്‍ ചുരുങ്ങിയത് 50%   കുടുംബങ്ങളെയുംപുന:രധിവസിപ്പിക്കുക
    എല്ലാ കുടുംബങ്ങള്‍ക്കും ശുദ്ധജല കുടിവെളളെ പദ്ധതി പൂര്‍ത്തിയാക്കുക
    ചുരുങ്ങിയത് 3 മത്സ്യ സംസ്‌കരണ ശാലകള്‍ തുടങ്ങുക
ആരോഗ്യം
1)    സമഗ്ര ആരോഗ്യ പരിപാടിക്കായി ഒരു പദ്ധതി എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും നിര്ബുന്ധമായും ഏറ്റെടുക്കണം.   പകര്ച്ചദവ്യാധി, പകര്‌ച്ചേ തര വ്യാധി എന്നിവയുടെ ചികിത്സക്കും പ്രതിരോധത്തിനും ഈ പദ്ധതിയില്‍ ഘടകങ്ങള്‍ ഉണ്ടാവണം.  ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന പകര്ച്ചതവ്യാധി, പകര്‌ച്ചേ തര വ്യാധി പ്രവര്ത്ത്‌നങ്ങള്‍ ആവര്തിടെ ക്കാതെ ഇതിന് പൂരകമാവുന്ന തരത്തലാവണം ഈ പദ്ധതി.  
2)    അമ്മയും കുഞ്ഞും എന്ന ഒരു പ്രോജക്ട് എല്ലാ പഞ്ചായത്തും നിര്ബ ന്ധമായും ഏറ്റെടുക്കണം. കുട്ടികളുടെ പ്രതിരോധ കുത്തിവെപ്പ് കവറേജ് വര്ദ്ധി പ്പിക്കാന്‍ ഊന്നല്‍ നല്ക ണം.  
3)    ആരോഗ്യ വകുപ്പില്‍ നിന്നും കിട്ടുന്ന മരുന്ന് തികയാതെ വരുന്ന സ്ഥാപനങ്ങള്‍ 365 ദിവസവും മരുന്ന് ലഭ്യത ഉറപ്പ് വരുത്താന്‍ വേണ്ട പ്രോജക്ട് ഉള്‌പ്പെകടുത്തണം.  
4)    സ്ഥലമുള്ള സബ് സെന്റാറുകള്‍ ക്രേന്ദ്രീകരിച്ച് എല്ലാ വിഭാഗം ജനങ്ങള്ക്കുംവ വ്യായാമ മുറ പരിശീലനത്തിനും വ്യായാമം ചെയ്യുന്നതിനും സൗകര്യമൊരുക്കുന്ന പ്രോജക്ട് ഏറ്റെടുക്കാവുന്നതാണ്.
5)    വര്ദ്ധിനച്ചു വരുന്ന വയോജന ജനസംഖ്യ പരിഗണിച്ച് വയോജന ക്ഷേമ പ്രോജക്ട് എല്ലാ പഞ്ചായത്തും നിര്ബാന്ധമായും ഏറ്റെടുക്കണം.  (ഒരു പഞ്ചായത്തില്രജണ്ടോ അതിലധികമോ വയോജന സൗഹൃദ പകല്വീണട് എന്ന ഘടകം ഈ പ്രോജക്ടില്‍ ഉള്‌പ്പെ്ടുത്താവുന്നതാണ്.)
6)    കിടപ്പിലായ രോഗികള്ക്ക്‌ന സ്വാന്തനം നല്കുന്ന പരിരക്ഷപ്രോജക്ട് എല്ലാ ഗ്രാമ പഞ്ചായത്ത് /നഗരസഭ നിര്ബലന്ധമായും ഏറ്റെടുക്കണം.
7)    സബ്‌സെന്റാറുകളുടെ അറ്റകുറ്റപണി, മെച്ചപ്പെടുത്തല്‍, ശോച്യാവസ്ഥ പരിഹരിക്കല്‍, മിനി കോണ്ഫഗറന്‌സ്  ഹാള്‍, ഐ.ഇ.സി സൗകര്യം, ഇന്റയര്‌നെകറ്റ് കണക്ടിവിറ്റി, കമ്പ്യൂട്ടര്‍ സൗകര്യംഎന്നിവക്കായുള്ള പ്രോജക്ട് എല്ലാ പഞ്ചായത്തിലും ഉണ്ടായിരിക്കണം.
8)    പി.എച്ച്.സി/സി.എച്ച്.സി യിലെ പ്രതിരോധ കുത്തിവെപ്പ് മുറി ശിശുസൗഹൃദമാക്കണം.        (എ/സി, കളിപ്പാട്ടങ്ങള്‍, ടോയ്‌ലറ്റ്, മുലയൂട്ടല്‍ കോര്ണഹര്‍ തുടങ്ങിയവ)
9)    ഫീല്ഡ് വിഭാഗം ജീവനക്കാര്‍ ഉള്‌പ്പെചടെ എല്ലാ വിഭാഗം ജീവനക്കാര്ക്കുംു ആവശ്യമായ ഇരിപ്പിടം, ഓഫീസ് ഉപകരണങ്ങള്‍ എന്നിവ ഉറപ്പു വരുത്താന്‍ ആവശ്യമായ പ്രോജക്ട് ഉറപ്പ് വരുത്തേണ്ടതാണ്.
10)    സ്‌കൂള്‍ ആരോഗ്യ പദ്ധതി കാര്യക്ഷമമാക്കാന്‍  ആവശ്യമായ പ്രോജക്ട് എല്ലാ പഞ്ചായത്തുകളും നിര്ബതന്ധമായും ഉള്‌പ്പെ ടുത്തണം. (പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, കുട്ടികള്ക്ക്  ആനുപാതികമായി ടോയ്‌ലറ്റ്, ഫസ്റ്റ് എയ്ഡ് സൗകര്യം, കുടിവെള്ളം ഉറപ്പ് വരുത്തല്‍, സാനിട്ടറി വെന്ഡിംകഗ് മെഷീന്‍, നാപ്കിന്‍ ഡിസ്‌ട്രോയ്ഡ് മെഷീന്‍, ംശളെ,കായിക ക്ഷമത തുടങ്ങിയവ.
11)    ഭക്ഷണങ്ങളുടെ ഗുണപരിശോധനക്ക് ആവശ്യമായ ഒരു മൊബൈല്‍ ലാബ് ജില്ലാ പഞ്ചായത്ത് നിര്ബിന്ധമായും ഏറ്റെടുക്കണം.
12)    താലൂക്ക്, ജില്ലാ ആശുപത്രികളില്‍ ബ്ലഡ് ബാങ്ക് സൗകര്യം ഉറപ്പു വരുത്താന്‍ ആവശ്യമായ പ്രോജക്ട് എല്ലാ നഗര സഭകളും നിര്ബലന്ധമായും ഏറ്റെടുക്കണം.
13)    സി.എച്ച്.സി, താലൂക്ക്/ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ ഡയാലിസിസ് സെന്റഎര്‍ ഉറപ്പുവരുത്താന്‍ ആവശ്യമായ പ്രോജക്ട് നഗരസഭ/ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുക്കാവുന്നതാണ്.  
14)    കാന്‌സനര്‍ രോഗ സ്‌ക്രീനി    ംഗ് ആവശ്യമായ പ്രോജക്ട് എല്ലാ ഗ്രാമപഞ്ചായത്തുകളും നിര്ബുന്ധമായും ഏറ്റെടുക്കണം.
15)    ബസ് സ്റ്റാന്ഡ്, പൊതു സ്ഥലം, മാര്ക്കരറ്റ് എന്നിവിടങ്ങളില്‍ സുലഭ് ടോയ്‌ലറ്റ് തുടങ്ങുവാന്‍ വേണ്ട പ്രോജക്ട് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുക്കണം.  
16)    കാറ്ററിംഗ്, ഹോട്ടല്‍, സ്‌കൂള്‍ തുടങ്ങിയ ഇടങ്ങളിലെ പാചകക്കാര്ക്ക്  ആരോഗ്യ വിദ്യാഭ്യാസത്തിനും ഹെല്ത്ത്  കാര്ഡിദനും വേണ്ടി പ്രോജക്ട് ഏറ്റെടുക്കാവുന്നതാണ്.  
17)    ബസ് സ്റ്റാന്ഡ്ി, പൊതു സ്ഥലം, മാര്ക്കഎറ്റ് എന്നിവിടങ്ങളില്‍ സ്ത്രീ, വയോജന സൗഹൃദ ടോയലറ്റുകള്‍ ആവശ്യത്തിനനുസരിച്ച് സ്ഥാപിക്കുവാന്‍ വേണ്ട പ്രോജക്ട് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുക്കണം.
18)    ഓട്ടിസം ബാധിച്ച കുട്ടികള്ക്ക്പ്ര ത്യേക ഡേ കെയര്‍ സെന്റ ര്‍ തുടങ്ങുവാന്‍ വേണ്ട പ്രോജക്ട് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുക്കണം.
19)    മത്സ്യ തൊഴിലാളികളുടെ സമഗ്ര ആരോഗ്യ സംരക്ഷണത്തിന് ഉതകുന്ന ഒരു പ്രോജക്ട് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുക്കണം.
20)    ഇതര സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉതകുന്ന ഒരു പ്രോജക്ട് എല്ലാ ഗ്രാമ പഞ്ചായത്ത്/നഗരസഭ ഏറ്റെടുക്കണം.
21)    ബ്രഹ്മഗിരി മോഡല്‍ അറവുശാല ജില്ലാ പഞ്ചായത്ത് നിര്ബഹന്ധമായും ഏറ്റെടുക്കണം.
22)    ശാസ്ത്രീയ അറവു ശാലകള്‍ പ്രോജക്ട് എല്ലാ ബ്ലോക്ക് പഞ്ചായത്തുകളും ഏറ്റെടുക്കണം.
23)    മാനസികാരോഗ്യം കുറഞ്ഞു വരുന്ന ഇന്നത്തെ സാഹചര്യത്തില്‍ മാനസികാരോഗ്യം ഉറപ്പു വരുത്താന്‍ ആവശ്യമായ ഒരു പ്രോജക്ട് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുക്കണം.
24)    ആരോഗ്യ വകുപ്പിന്റോയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആരോഗ്യ പ്രോജക്ടുകളേയും ജനകീയമാക്കുന്നതിനായി വരുന്ന വര്ഷംേ ആരോഗ്യ സേന രൂപീകരണം, പരിശീലനം എന്നിവക്കായി ഒരു പ്രോജക്ട് ഗ്രാമ പഞ്ചായത്ത്/നഗരസഭ ഏറ്റെടുക്കണം.
25)    താലൂക്ക്,ജില്ലാ ആശുപത്രികളുടെ മാലിന്യ സംസ്‌കരണത്തിന് ആവശ്യമായ ഒരു പ്രോജക്ട് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുക്കണം.
26)    ജില്ലയിലെ 3 കേന്ദ്രങ്ങിലെങ്ങിലും സൈക്യാട്രി റീഹാബിലിറ്റേഷന്‍ സെന്റനര്‍ തുടങ്ങുവാന്‍ പ്രോജക്ട് ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കണം.
27)    മന്ത് രോഗികള്ക്കാ യി മൊബൈല്‍ മോര്ബിാഡിറ്റി ക്ലിനിക്ക് എന്ന പ്രോജക്ട് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുക്കണം.
28)    ജില്ലയിലെ 3 ജില്ലാ ആശുപത്രികളില്‍ സെക്കണ്ടറി തല പാലിയേറ്റീവ് കെയര്‍ യൂണിറ്റ് ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കണം.
29)    ജില്ലയിലെ3 ജില്ലാ ആശുപത്രികളിലും ജെറിയാട്രിക് വാര്ഡ്ണ തുടങ്ങാന്‍ ആവശ്യമായ പ്രോജക്ട്  ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കണം.
30)    ഒരു ജില്ലാ ആശുപത്രിയിലെങ്കിലും ജെറിയാട്രിക് പാര്ക്ക്   തുടങ്ങാന്‍ ആവശ്യമായ പ്രോജക്ട്  ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കണം.
31)    തീരദേശ പഞ്ചായത്തിലെ ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനായി ഉയര്ന്ന് തലത്തിലുള്ള പ്രോജക്ട് ജില്ലാപഞ്ചായത്ത് ഏറ്റെടുക്കണം.  
32)    ആയുഷ് സ്ഥാപനങ്ങള്ക്ക്  പശ്ചാത്തല സൗകര്യമൊരുക്കല്‍, മരുന്ന്, ഉപകരണങ്ങള്‍ വാങ്ങല്‍ എന്നിവക്ക് ആവശ്യമായ ഒരു പ്രോജക്ട് ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്തുകളും/നഗരസഭകളും ഏറ്റെടുക്കണം.
33)    സ്‌ട്രെസ് മാനേജ്‌മെന്റ്ക (ഡിപ്രഷന്‍ ക്ലിനിക്ക്, കൗണ്‌സിാലിംഗ്, വിനോദ സൗകര്യം മുതലായവ) ആവശ്യമായ ഒരു പ്രോജക്ട് എല്ലാ ബ്ലോക്ക് പഞ്ചായത്തുകളും ഏറ്റെടുക്കണം.
34)    ആര്ദ്രംര മിഷന്‍ പ്രകാരം കുടുംബാരോഗ്യ കേന്ദ്രങ്ങളായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥാപനങ്ങളുടെ വികസനത്തിന് സര്ക്കാ്ര് അനുവദിക്കുന്ന സഹായത്തിനു പുറമേ ആര്ദ്രംര മിഷന്‍ ലക്ഷ്യമിടുന്ന നേട്ടങ്ങള്‍ കൈവരിക്കാന്‍ ആവശ്യമായ ഒരു പ്രോജക്ട് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുക്കണം.  
കുടിവെള്ള മേഖല
ജില്ലാ പദ്ധതിയുടെ രത്‌ന ചുരുക്കം
    ശുദ്ധീകരണശാലയോടെ നദികള് ഉറവിടമായ 52 പഞ്ചായത്തുകള് പ്രയോജനപ്പെടുന്ന പദ്ധതികള്
    ശുദ്ധീകരണശാലയില്ലാത്ത പദ്ധതികള്ക്കു ശുദ്ധീകരണ ശാല സ്ഥാപിക്കല്
    മലപ്പുറം ശുദ്ധജല വിതരണ പദ്ധതിക്ക് നാമ്പ്രാണിയില് തടയിണ
    ശുദ്ധജല ഗുണനിലവാരം മോണിറ്റര് ചെയ്യാന് ലാബുകള്
നിലവിലെ ഉറവിടങ്ങള് മെച്ചപ്പെടുത്തല്, എ.സി പൈപ്പുകളടക്കം കേടുവന്ന പൈപ്പുകളും പമ്പ് സെറ്റുകളും മാറ്റി സ്ഥാപിക്കല്
    ജലസാക്ഷരത വര്ദ്ധിപ്പിക്കലും ബോധവല്ക്കരണവും ജല ഉപഭോഗത്തില് നിയന്ത്രണവും
    ജലസേചന വകുപ്പിന്റെ സഹായത്തോടെ നദികള് റെഗുലേബറുകളും വിയറുകളും
    പ്രസരണ നഷ്ടം കുറക്കാന് സംവിധാനങ്ങള്

ശുചിത്വം
ദീര്‍ഘകാല ലക്ഷ്യം
1.ജില്ലയിലൂടെ ഒഴുകുന്ന നാലു പുഴകളും തീരങ്ങളിലെ ത.ഭ.സ്ഥാപനങ്ങളെ അണിനിര   ക്കൊണ്ട് ജനകീയമായി ഖര, ദ്രവ മാലിന്യങ്ങള് ഇല്ലാത്തവയായി നിലനിര്ത്തി സംരക്ഷിക്കല്.
5.  7. ജില്ലയിലെ കോളനികളിലും ഫ്‌ളാറ്റുകളിലും നിലവില് കേന്ദ്രീകൃത ജൈവ മാലിന്യ സംസ്‌കരണ സംവിധാനങ്ങള് നിലവിലില്ല. 2020 ഓടു കൂടി എല്ലാ കോളനികള്ക്കും ഫ്‌ളാറ്റുകള്ക്കും കേന്ദ്രീകൃത ജൈവ മാലിന്യ സംസ്‌കരണ സംവിധാനങ്ങള് ഒരുക്കല്.
8. ജില്ലയിലെ മാലിന്യ സംസ്‌കരണ രംഗത്തെ ഏറ്റവും വലിയ വെല്ലുവിളിയായി കോഴി മാലിന്യം സംസ്‌കരിക്കുന്നതിന് ജില്ലയില് നിലവില് 2 വന്കിട കമ്പോസ്റ്റിംഗ് സംവിധാ നങ്ങള് കുറുവ ഗ്രാമ പഞ്ചായത്തില് നിലവിലുണ്ട്. ജില്ലയിലെ മറ്റ് ബ്ലോക്ക്-മുന്‌സിപ്പല് തലങ്ങളിലായി ബ്ലോക്ക്- മുന്‌സിപ്പല് തലങ്ങളില് 28 വന്കിട കമ്പോസ്റ്റിംഗ് സംവിധാ നങ്ങള് 2020 ഓടു കൂടി സ്ഥാപിക്കല്. (ബഫര് സോണ് ഉള്‌പ്പെടെ ഒരു പ്ലാന്റിന് 4 ഏക്കര് സ്ഥലം ആവശ്യമാണ്).
9. ബ്ലോക്ക്-മുന്‌സിപ്പല് പരിധികളിലായി 2 സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകള് 2020 ഓടു കൂടി സ്ഥാപിക്കല്.
10. ഗ്യാസ് ക്രിമറ്റോറിയം 4 എണ്ണമാണ് നിലവിലുള്ളത്. ബ്ലോക്കില് 1 എണ്ണം എന്ന നിലയില് 11 ഗ്യാസ് ക്രിമറ്റോറിയങ്ങള് 2020 ഓടു കൂടി സ്ഥാപിക്കല്.
11. ജില്ലയില് പ്രവര്ത്തിക്കുന്ന ഓഡിറ്റോറിയങ്ങളില് ശാസ്ത്രീയമായ മലിന ജല സംസ്‌ക രണ സംവിധാനങ്ങള് 2020 ഓടു കൂടി സ്ഥാപിക്കല്.

പാര്‍പ്പിടം
•    ജില്ലയിലെ ഭൂരഹിതരും, ഭവനരഹിതരുമായ മുഴുവന്‍ കുടുംബങ്ങള്ക്കും  അഞ്ച് വര്ഷ ത്തിനകം സുസ്ഥിര പാര്പ്പി ടമൊരുക്കുക.
•    ഭൂരഹിതരായ മുഴുവന്‍ കുടുംബങ്ങള്ക്കും  കിടപ്പാടം ലഭ്യമാക്കുക. മേല്‍ സൂചിപ്പിച്ച കുടുംബങ്ങളുടെ ഉപജീവനത്തിന് വേണ്ടി സൂക്ഷ്മ സംരംഭങ്ങളും.
•    വ്യവസായ ക്ലസ്റ്ററുകളും, ഉല്പാംദക കമ്പനികളും, കൂട്ടുത്തരവാദിത്വ സംഘങ്ങളും, തൊഴില്കൂസട്ടങ്ങളും രൂപീകരിച്ച് ഉല്പാംദനശക്തികളെ ഉത്തേജിപ്പിച്ച് ഓരോ പഞ്ചായത്തിലും, നഗരസഭയിലും അഞ്ച് വര്ഷങത്തിനകം ആയിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക. വരുമാനദായക തൊഴിലില്‍ ഏര്‌പ്പെിടാനുളള സഹായ സംവിധാനങ്ങളൊരുക്കുക.
•    പാവപ്പെട്ടവരുടെ പാര്പ്പി ട നിര്മ്മാണത്തിന് ഒരു ഭവനനിധി രൂപീകരിക്കുക.
•    വര്‌ഗ്ഗെ/ജാതി/ലിംഗ വിഭജിത സമൂഹത്തില്‍ തൊഴില്ബകന്ധങ്ങളിലെ അസമത്വങ്ങള്‍ മൂലം ഒഴിവാക്കപ്പെട്ട അരക്ഷിതരുടെ ഇല്ലായ്മകള്‍ പരിഹരിക്കുക.
•    എല്ലാ. വീട്ടിലും കുടിവെളളം, വൈദ്യുതി, ശുചിത്വ അടുക്കള, ശുചി മുറി, കുളിമുറി, പാഴ്വസ്തു കമ്പോസ്റ്റിംഗ്, പാഴ്ജല നിര്ഗ്ഗംമനം എന്നിവ ഉറപ്പാക്കുക.
•    പട്ടികജാതി വിഭാഗങ്ങളുടെ സവിശേഷ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സുസ്ഥിര പാര്പ്പി ടവും, ആരോഗ്യ സുരക്ഷ, വിദ്യാഭ്യാസ സുരക്ഷ, ഉപജീവന സുരക്ഷ എന്നിവയും  ഉറപ്പാക്കുക.
•    പട്ടികജാതിക്കാര്ക്കാ യി കുടുംബ വികസന പദ്ധതി (ഫാമിലി ഡവലപ്പ്‌മെന്റ്വ പ്ലാന്‍ ) ആവിഷ്‌കരിച്ച് പ്രാവര്ത്തി കമാക്കുക.

    വിദ്യാഭ്യാസം
എല്‍.പി/ യു.പി
•    എല്ലാ സ്‌കൂളുകള്ക്കും  ചുറ്റുമതിലോടുകൂടിയ കെട്ടിടം, കുടിവെള്ളം,ടോയ്‌ലറ്റ് സൗകര്യങ്ങള്‍,
•    കളിസ്ഥലങ്ങള്‍,പൂന്തോട്ടങ്ങള്‍
•    ഒന്നാം ക്ലാസ്സ് മുതല്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം  ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള പദ്ധതി
•    കുട്ടികളുടെ പഠന നിലവാരം ഓരോ ക്ലാസ്സിലും കൃത്യമായി അിറയുന്നതിനുള്ള സംവിധാനം
•    പഠന നിലവാരം ഉറപ്പ് വരുത്തുന്നതിനുള്ള ഇടപെടലുകള്‍ ഫലപ്രദമാക്കുക
•    മിടുക്കരായ കുട്ടികളെ കണ്ടെത്തി പ്രത്യേക പരിശീലനം നല്കുുക
•    എല്ലാ സ്‌കൂളുകളിലും ക്ലാസ്‌റൂം ലൈബ്രറി/സ്മാര്ട്ട്ക ക്ലാസ് റൂം
.14.1.3 ഹൈസ്‌കൂള്‍/ഹയര്‌സെ്ക്കണ്ടറി
1.    അഞ്ചു വര്ഷസത്തിനുള്ളില്‍ എല്ലാ സ്‌കൂളുകള്ക്കും  ചുറ്റുമതിലോടുകൂടിയ ക്യാമ്പസ്
2.    സ്‌കൂളുകള്ക്കാ വശ്യമായ വൃത്തിയുള്ള ക്ലാസ് റൂമുകളും ഫര്ണിദച്ചറുകളും
3.    എല്ലാ ഹൈസ്‌കൂളുകളിലും ക്ലാസ് റൂം ലൈബ്രറി
4.    ഹൈസ്‌കൂളുകള്ക്കും  ഹയര്‌സെ ക്കണ്ടറി സ്‌കൂളുകള്ക്കും  ഒരേ സമയം ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലുള്ള ലാബ് സൗകര്യം
5.    എല്ലാ സ്‌കൂളുകള്ക്കും  ഓഡിറ്റോറിയം
6.    മിടുക്കരായ കുട്ടികളെ കണ്ടെത്തുന്നതിനും അവരെ പരിപോശിപ്പിക്കുന്നതിനുമുള്ള പ്രത്യേക പദ്ധതികള്‍
7.    കുട്ടികളുടെ മാനസിക/കൗമാര പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പ്രാപ്തരായ കൗണ്‌സി ലര്‍ എല്ലാ സ്‌കൂളുകളിലും ഉറപ്പ് വരുത്തുക
8.    പ്രത്യേക കൗണ്‌സലിംഗ് റൂം സൗകര്യം
9.    സ്‌കൂളില്‌നിൗന്നും റഫര്‍ ചെയ്യുന്ന കുട്ടികള്ക്ക്ം ജില്ലാടിസ്ഥാനത്തില്‍ പ്രത്യേക കൗണ്‌സിനലിംഗ് സെന്റ ര്‍
10.    ഓരോ ക്ലാസിലും ലഭിക്കേണ്ട നൈപുണികള്‍ കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക
11.    കുട്ടികളില്‍ നേരത്തെത്തന്നെ മല്സ്രക്ഷമതയുണ്ടാക്കുന്നതിനുള്ള പ്രത്യേക പരിശീലനങ്ങളും മല്‌സറരങ്ങളും
12.    (8,9,10,11,12, ക്ലാസുകളില്‍ ജില്ലാ മാത് സ് ഒളിമ്പ്യാട്,സയന്‌സ്േ ഒളിമ്പ്യാട്)
13.    അദ്ധ്യാപകര്ക്, പ ജില്ലാ തലത്തചന്റ് റഫറന്‌സ് ലൈബ്രറിയും, സെമിനാര്‍ ഹാളും
14.    ഹയര്‌സൊക്കണ്ടറി തലത്തില്‍ തഴില്‍ നൈപുണി പരിശീലനങ്ങള്‍
15.    ഹയര്‌സൊക്കണ്ടറി തലത്തിലുള്ള വിദ്യാര്ത്ഥിലകള്ക്ക്ു ജില്ലാ തലത്തില്‍ കേന്ദ്ര യൂണിവേഴ്‌സിറ്റികളിലെ പരീക്ഷകള്ക്കാ യി പ്രത്യേക കോച്ചിംഗ് സെന്റകര്‍
16.    കരിയര്‍ ഗൈഡന്‌സ്ാ സെന്റകറുകള്‍
17.    100%വിജയം , 25% വിദ്യാര്ത്ഥി കള്ക്ക്ു അ+
18.    പത്താം ക്ലാസ് വിജയിക്കുന്ന എല്ലാ വിദ്യാര്ത്ഥി കള്ക്കും  ആവശ്യമായ സീറ്റുകള്‍ ഉറപ്പ് വരുത്തുക.
19.    എല്ലാ സ്‌കൂളുകളെയും ജനറല്‍ കലണ്ടറിലേക്ക് ഏകീകരിക്കുക
20.    അദ്ധ്യാപകര്ക്ക്യ സ്വയം മെച്ചപ്പെടുത്തുന്നതിനാവശ്യമായ തരത്തില്‍ വിദ്യാഭ്യാസ വകുപ്പിനു കീഴില്‍  ഓണ്‌േൈലന്‍ കോഴ്‌സുകള്‍ ഉണ്ടാകേണ്ടതുണ്ട്.

ജല വൈദ്യുത നിലയം
കെ.എസ്.ഇ.ബി മുഖാന്താരിം കണ്ടെത്തിയ ചെറുകിട ജലവൈദ്യുത പദ്ധതികള്‌ന്ടപ്പിലാക്കുന്നതിനായി സംസ്ഥാനത്തിന്റെ ഊര്ജ്ജ  പദ്ധതയില്‍ ഉള്‌പ്പെ്ടുത്തുക.
ജില്ലയില്‍ സാധ്യതതയുള്ള 28 മൈക്രോ/മിനി ജലവൈദ്യുത പദ്ധതികളും 59 പൈക്കോ ജലവൈദ്യുത പദ്ധതികളും  ഉള്ളതായി എനര്ജിയ മാനേജ്‌മെന്റ് സെന്റര്‍ നടത്തിയ പഠനത്തിലൂടെ തിരിച്ചറിഞ്ഞിട്ടുണ്ട്. (ലിസ്റ്റ്  അധ്യായം  4 ല്‍ നല്കിിയിട്ടുണ്ട്.)
 മിനി, മൈക്രോ, പൈക്കോ, ജല വൈദ്യുത പദ്ധതികളുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തി ജില്ലയിലെ വൈദ്യുത ഉത്പ്പാദന മേഖലയെ ത്വരിതപ്പെടുത്താന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വഴി പദ്ധതി നിര്‍ദ്ദേശങ്ങള്‍ വെയ്ക്കുക. ഇതിനാവശ്യമായ സാങ്കേതിക സഹായം ഇ.എം.സി യില്‍ നിന്ന് ആവശ്യപ്പെടാവുന്നതാണ്.
സൗരോര്‍ജ്ജ നിലയങ്ങള്‍
1.    സര്ക്കാര്‍ സ്ഥാപനങ്ങളില്‍ ഇന്വര്ട്ടര്‍, ജനറേറ്റര്‍ എന്നിവയുടെ ഉപയോഗം പരമാവധി ഒഴിവാക്കി ഓഫ് ഗ്രിഡ് സോളാര്‍ പവര്‍പ്ലാന്റ് കേന്ദ്ര ധന സഹായത്തോടുകൂടി സ്ഥാപിക്കുക.
2. ഊര്ജ്ജ്‌മേഖലയില്‍ ഊന്നിയ ഹരിത ഗൃഹങ്ങള്‍ നിര്മ്മി ക്കുന്നതിനാവശ്യമായ പ്രോത്സാഹനം സംസ്ഥാന സര്ക്കാജര്‍ നല്കുോക. കെട്ടിടങ്ങളില്‍ ഇ.സി.ബി.സി.  കോഡ് അനുവര്ത്തി്ക്കുന്നതിനാവശ്യമായ നിയമ നിര്മ്മാ ണം നടത്തുക.
3. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ മേല്‍ക്കൂരയിലേക്കെത്തിച്ചേരുന്നതിനുള്ള കോണിപ്പടികള്‍ / ലാഡര്‍ സൗകര്യം പണിയുക.  മേല്‍ക്കൂരകള്‍ പരന്ന ഉപരിതലത്തോട് കൂടി നിര്‍മ്മിക്കാന്‍ ശ്രദ്ധിക്കുക.
ഗതാഗതം
1. ദേശീയ പാതകളും സംസ്ഥാന പാതകളും സമയബന്ധിതമായി 4 വരി പാതയായും 6 വരിയായും ഉയര്ത്തുക.
2. ഓരോ നിയമസഭാ നിയോജക മണ്ഡലത്തിലും വരുന്ന അപക സാധ്യതാ മേഖലകളുടെ അപാകതകള്‍ പരിഹരികരിക്കുന്നതിന് അതാത് നിയോജക മണ്ഡലങ്ങളിലെ ജനപ്രതിനിധികള്‍ മുന്‌കൈള എടുക്കുക.
3. വലിയ പ്രോജക്ടുകള്‍ നിര്മ്മി ക്കുമ്പോള്‍ ജനപ്രതിനിധികളുടെ ആസ്തിവികസന ഫണ്ടില്‍ നിന്ന് ഒരു നിശ്ചിത ശതമാനം അത്തരത്തിലുള്ള പദ്ധതികളിലേക്ക് നീക്കി വെക്കുക.
4. മലയോര ഹൈവേ യാഥാര്ത്ഥ്യ മാക്കുന്നതിനു വേണ്ടി നയപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുക.
5. പ്ലാസ്റ്റിക്ക് ഉപയോഗിച്ചുള്ള റോഡ് നിര്മ്മാ ണം വ്യാപിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുക.
6. നടപ്പാതകള്‍ ഭിന്നശേഷി സൗഹൃദമാക്കുകയും  കാഴ്ച്ച പരിമിതി ഉളവര്‍ക്ക് നടപ്പാതകളില്‍ വി ഗ്രേവ് സിസ്റ്റം  കൊണ്ടു വരികയും ചെയ്യുക.
7. സ്‌കൂള്‍ കോളേജ് മേഖലകളിലും കാല്‌നകട യാത്രക്കാര്‍ കൂടുതലായി റോഡ് ക്രോസ് ചെയ്യേണ്ടി വരുന്ന പ്രദേശങ്ങളിലും സീബ്രാലൈന്‍ ഇടയ്ക്കിടയക്ക് പരിഷ്‌കരിക്കുക.
കീഴ് തട്ട് നിര്‌ദ്ദേുശങ്ങള്‍
1. പൊതുമരാമത്ത് വകുപ്പ് നിര്മ്മി ക്കുന്ന ഡ്രൈനേജുകള്‍ വര്ഷാ്വര്ഷംയ മണ്ണെടുത്തുമാറ്റി വെള്ളത്തിന്റെ സുഗമമായ ഒഴുക്ക് ഉറപ്പ് വരുത്തുകയും റോഡിലെ വെള്ളക്കെട്ട് തടയുകയും ചെയ്യുക.
2. ബസ് വെയിറ്റിംഗ് ഷെഡ് പൊതുമരാമത്ത് വകുപ്പിന്റെ  അനുമതിയോടു കൂടി നിര്ദ്ദിയഷ്ട  സ്ഥലങ്ങളില്‍ മാത്രം നിര്മ്മിാക്കുകയും അറ്റകുറ്റ പണികള്‍ യഥാസമയം നടത്തുകയും ചെയ്യുക.
3. പൊതു പാര്ക്കിംഗ് സൌകര്യമൊരുക്കാനായി ഓരോ മുനിസിപാലിറ്റികളും സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ സ്വീകരിക്കുക.
4. ഡ്രൈവര്മാിര്ക്ക്   വിശ്രമ സങ്കേതങ്ങള്‍ നിര്‌ദ്ദേ ശിച്ചിട്ടുള്ള സ്ഥലങ്ങളില്‍ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്ഥലം കണ്ടെത്തുവാനുള്ള നടപടികള്‍ സ്വീകരിക്കുക.
5. യുവജന ക്ലബുകളെയും, സ്റ്റുഡന്റ്‌സ് പോലീസിനെയും മുന്‍ നിര്ത്തി  ട്രാഫിക്ക് ബോധവത്ക്കരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കുക.
6. നിര്‌ദ്ദേ ശിക്കുന്ന റോഡ് വളരെ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നതായിരിക്കണം. നിര്‌ദ്ദേ ശിക്കുപ്പെടുന്ന റോഡ് പൊതു സ്ഥലങ്ങളുമായി ബന്ധിപ്പെടുന്നതായിരിക്കണം. പുതിയ ബസ് റൂട്ട് തുടങ്ങാന്‍ ഉതകുന്നതും നിലവിലുള്ള ദൂരം കുറയ്ക്കാനും സഹായിക്കുന്നതായിരിക്കണം.
7. ഗതാഗതക്കുരുക്ക് ഒഴിവാക്കാന് വേണ്ട റിംഗ് റോഡ് നിര്മ്മി ക്കുകയും അതിലേക്ക് മറ്റ് റോഡുകളെ ബന്ധിപ്പിക്കാവുന്നതാണ്.
8. കേന്ദ്രാവിഷ്‌കൃതി പദ്ധതിയിലുള്‌പ്പെ ടുത്തിയതും നിയമാനുസൃതം ഏറ്റെടുക്കാവുന്നതുമായ റോഡുകളുടെ സംരക്ഷണവും കാര്യക്ഷമതയും ഉറപ്പ് വരുത്തുക.
9. റോഡിലെ പ്രശ്‌നാധിഷ്ഠിത മേഖലകളില്‍ എല്ലാ വാഹനങ്ങള്ക്കും  വേഗതാ പരിധി നടപ്പിലാക്കുക.
10. വികസന ത്വരയുള്ള പ്രദേശങ്ങള്‍ ഇതുവരെ ബന്ധിപ്പിക്കാത്ത പ്രദേശങ്ങള് , കോളനികളില്‍ എന്നിവയ്ക്കായി വേണം പുതിയ റോഡ് നിര്മ്മി്ക്കല്‍
11. ഗതാഗതം കൂടിയതും ആവശ്യത്തിന് വീതിയുള്ളതുമായ ജില്ലാ പഞ്ചായത്ത് റോഡുകളില്‍ റോഡുകളില്‍ ആങ & ആഇ നിലവാരത്തിലേക്ക് ഉയര്ത്ത്ണം.

7.18 വിനോദസഞ്ചാരം
മലപ്പുറം ജില്ലയുടെ ടൂറിസം സാദ്ധ്യത എന്നത് പൂര്ണ്ണമായും ഉപയോഗപ്പെടുത്താന്  ഇതുവരെയുള്ള ടൂറിസം പദ്ധതികള്ക്ക്ആയിട്ടില്ല. പൂര്ണ്ണമായ സാദ്ധ്യത ഉപയോഗപ്പെടുത്താന് താഴെ പറയുന്ന പദ്ധതികള് കൂടി ആവശ്യമാണ്.
1.    മലപ്പുറം ജില്ലയുടെ അരിമ്പ്ര കുന്നുകളുടെ താഴ്വരയില് സ്ഥിതി ചെയ്യുന്ന മിനി ഊട്ടി പ്രദേശം, പേര് സൂചിപ്പിക്കുന്നത് പോലെ ഊട്ടി കുന്നുകളുടെ തണുപ്പും മനോഹാരിതയും പ്രധാനം ചെയ്യുന്നതാണ്. ഇവിടെയുളള പ്രദേശം പൂര്ണ്ണമായും സ്വകാര്യ വ്യക്തികളുടെ അധീനതയിലാണ്. മേല് പ്രദേശങ്ങള് വികസിപ്പിക്കുന്നതിന് തദ്ദേശവാസികളുടെ സഹായത്തോടെ പദ്ധതി തയ്യാറാക്കാവുന്നതാണ്.
2.    കരുളായി വനത്തോടനുബന്ധിച്ച് ട്രൈബല് വില്ലേജ് എന്ന രീതിയില് ഒരു പദ്ധതി പരിഗണിക്കാവുന്നതാണ്.പ്രകൃതിയോടിണങ്ങുന്ന മുള, ഇല എന്നിവ ഉപയോഗിച്ച് സീസണിംഗിന് വിധേയമായി നിര്മ്മിക്കുന്ന പദ്ധതി  കൂടുതല് കാലം നിലനില്ക്കും. നെടുങ്കയം ടൂറിസം സങ്കേതത്തിനോടനുബന്ധിച്ചായതിനാല്  ടൂറിസം സാദ്ധ്യത വര്ദ്ധിക്കുന്നു.
3.    വെട്ടം തുരുത്ത് ടൂറിസം പദ്ധതി ഡി.ടി.പി.സിയുടെ പരിഗണനയിലുളള പദ്ധതിയാണ്. പക്ഷി സങ്കേതം  എന്ന പേരില് കമ്മ്യൂണിറ്റി റിസര്വ്വായി  മേല്പ്പറഞ്ഞ പദ്ധതിക്ക് വളരെയധികം സഞ്ചാരികളെ ആകര്ഷിക്കാനാകും.
4.    പീകോക്ക് വാലി ടൂറിസം പദ്ധതി- പെരിന്തല്മണ്ണയില് താഴെ പൂപ്പലം പ്രദേശത്ത് തലയുയര്ത്തി നില്ക്കുന്ന മൊട്ടക്കുന്നാണ് പീകോക്ക് വാലി. അനുയോജ്യമായ മാസ്റ്റര്പ്ലാന്  ഉപയോഗിച്ച് മേല് പ്രദേശത്തെ വികസിപ്പിക്കാനാകും.
5.    പൊന്നാനി ടൂറിസം സര്ക്യൂട്ട് എന്ന രീതിയില് ബിയ്യംബ്രിഡ്ജ്, ബിയ്യം കായല് പദ്ധതി, മറൈന് മ്യൂസിയം, എന്നീ പ്രദേശത്തെ ബന്ധപ്പെടുത്തേണ്ടത് അത്യാവശ്യമാണ്
തദ്ദേശസ്വയംഭരണസ്ഥാപനങ്ങള് വഴി നടപ്പിലാക്കാവുന്ന പദ്ധതികള്
6.    പ്രധാന നഗരപ്രദേശങ്ങളില് നടപ്പിലാക്കാവുന്ന നഗരത്തിന്റെ സൗന്ദര്യവല്ക്കരണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള് വഴി നടത്താവുന്നതാണ്.
മലപ്പുറം -കുന്നുമ്മല് പ്രദേശത്തിന്റെ സൈഡ് ബ്യൂട്ടിഫിക്കേഷന് പ്രവൃത്തി റൗണ്ട് എബൗട്ട് നവീകരിച്ച് ലൈറ്റുകള് സ്ഥാപിക്കുന്ന പ്രവൃത്തി
7.    ജില്ലയിലുള്ള ഓട്ടോറിക്ഷാ, ടാക്‌സി ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ജീവനക്കാര്ക്ക് ടൂറിസ്റ്റുകളോട് പെരുമാറേണ്ട രീതിയെക്കുറിച്ച് ബോധവല്ക്കരണ ക്ലാസ്സുകള് പഞ്ചായത്ത് അടിസ്ഥാനത്തില് നടത്തുക.
8.    ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ ശാസ്ത്രീയമായ മാലിന്യ നിര്മ്മാര്ജ്ജനം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള് കുടംബശ്രീപോലുള്ള സംഘടനകളെ ഉള്‌പ്പെടുത്തി നടപ്പിലാക്കുക. അതിലൂടെ തൊഴിലവസരങ്ങള് സൃഷ്ടിക്കാനും കഴിയും.
പ്രത്യേക പരിഗണന അര്ഹിീക്കുന്ന വിഭാഗങ്ങള്‍
7.19    പട്ടികജാതി
പരിപ്രേഷ്യത്തിന്റേ യും നിര്‌ദ്ദേവശത്തിന്റേംയും സംഗ്രഹവും ഉപസംഹാരവും.
7.19.1 അദ്ധ്യായം 4 ലെ ദീര്ഘദകാല ലക്ഷ്യത്തിന്റേഹയും പഞ്ചവത്സര പദ്ധതി ലക്ഷ്യത്തിന്റ്യേും  സംഗ്രഹം.

ക.    ദീര്ഘദകാല ലക്ഷ്യങ്ങളുടെ സംഗ്രഹം
1.    സ്വയംതൊഴില്‍ യൂണിറ്റുകളുടെ രൂപീകരണം.
2.    ലേബര്‍ കോണ്ട്രാ ക്ട് സൊസൈറ്റികളുടെ രൂപീകരണം.
3.    എന്‌ട്രൊന്‌സ് കോച്ചിംഗ് പദ്ധതി.
4.    സിവില്‍ സര്വ്വീകസ് കോച്ചിംഗ്.
5.    പി.എസ്.സി.കോച്ചിംഗ്.
6.    ഹൈസ്‌കൂള്‍ വിദ്യാര്ത്ഥികള്ക്ക് ട്യൂഷന്‍.
7.    പോസ്റ്റ് മെട്രിക് ഹോസ്റ്റലുകള്‍.
8.    മോഡല്‍ റസിഡന്ഷ്യലല്‍ സ്‌കൂള്‍.
9.    പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പ്രവേശനം നേടി കോഴ്‌സ് പൂര്ത്തീ കരിക്കാത്ത വിദ്യാര്ത്ഥിതകള്ക്ക്വ കോഴ്‌സ്    
           പൂര്ത്തീ കരിക്കുന്നതിനുള്ള ധനസഹായം
10.    ഭൂരഹിത ഭവന രഹിത പുനരധിവാസ പദ്ധതി.
11.    സുന്ദര ഭവനം പദ്ധതി.
12.       കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന എല്ലാ പട്ടികജാതി കോളനികളിലും കുടിവെള്ള പദ്ധികള്‍ നടപ്പിലാക്കല്‍
13.       കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന എല്ലാ പട്ടികജാതി കോളനികളിലും കിണര്‍ റീച്ചാര്ജ്ജിം ഗ് പദ്ധികള്‍ നടപ്പിലാക്കല്‍
14.        നിലവില്‍ നിര്‍ജ്ജീവമായി കിടക്കുന്ന കുടിവെള്ള പദ്ധതികളുടെ പുനരുദ്ധാരണം
പട്ടികവര്‍ഗ്ഗം
പരിപ്രേക്ഷ്യത്തിന്റെയും നിര്‍ദേശങ്ങളുടെയുസംഗ്രഹവും ഉപസംഹാരവും
വിദ്യാഭ്യാസം
ലക്ഷ്യം 1- നിരക്ഷരത തുടച്ചുനീക്കുകയും പ്രാഥമിക വിദ്യാഭ്യാസം ഉറപ്പുവരുത്തലും
    2022 വര്‍ഷം ആകുമ്പോഴേക്കും പട്ടികവര്‍ഗ്ഗ സമൂഹത്തിലെ നിരക്ഷരത പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതിന്നതിന് പഞ്ചായത്ത് തലത്തിലുള്ള പദ്ധതികള്‍
    ദാരിദ്രമുള്ള കുടുംബങ്ങളെ കണ്ടെത്തി കൂടുതല്‍ സഹായം നല്‍കി പഠനത്തിനു സഹായിക്കുക.
    പഞ്ചായത്ത് മുഖാന്തിരം ശക്തമായ നിര്‍ദ്ദേശം നല്‍കി കൃത്യമായ മേല്‍നോട്ടത്തില്‍ പ്രാഥമിക വിദ്യാഭ്യാസം ഉറപ്പുവരുത്തുക.
    2032 ഓടെ എല്ലാ എസ് ടി കോളനികളിലും അംഗന്‍വാടി/ കിന്റര്‍ കാര്‍ട്ടനുകളും സ്ഥാപിക്കുക
ലക്ഷ്യം 2
    സങ്കേതങ്ങളിലെ വിദ്യാസമ്പന്നരായ കുട്ടികള്‍ക്ക് നിശ്ചിതനിരക്കില്‍ ഹോണറേറിയം നല്‍കി കോളനിയില്‍ പ്രാധമിക വിദ്യാഭ്യാസം ഉറപ്പ് വരുത്തുന്നതിനു പഞ്ചായത്ത് പദ്ധതികള്‍ രൂപപ്പെടുത്തി നടപ്പിലാക്കുക
    ഉന്നത വിദ്യാഭ്യാസം ഉറപ്പ് വരുത്തല്‍
    സങ്കേതങ്ങളില്‍ വിവര സാങ്കേതിക വിദ്യയുടെ സൌകര്യം ഉള്‍പ്പെടെയുള്ള ട്യൂഷന്‍ സെന്ററുകള്‍ സ്ഥാപിക്കുന്ന പദ്ധതികള്‍
    കൊഴിഞ്ഞുപോക്ക് പഞ്ചായത്ത് തലത്തില്‍ സ്‌കൂള്‍ മുഖേന കണ്ടെത്തുന്നതിനും തിരികെ സ്‌കൂളില്‍ എത്തിക്കുന്നതിനുമുള്ള പദ്ധതികള്‍ അദ്ധ്യായന വര്‍ഷം ആരംഭിക്കുന്നതിനു മുമ്പ് ആരംഭിക്കുക.
    അഞ്ച് പ്രീമെട്രിക്ക് ഹോസ്റ്റലും രണ്ട് പോസ്റ്റ് മെട്രിക്ക് ഹോസ്റ്റലും ആരംഭിക്കുന്നതിനുള്ള നടപടികള്‍
    വിദ്യാഭ്യാസ പദ്ധതികളുടെ പ്രവര്‍ത്തനം വിലയിരുത്തി മോണിറ്ററിംഗ് ചെയ്യുന്നതിനും ജില്ലാതല സംവിധാനം സ്ഥാപിക്കുക
    വകുപ്പിന്റെ സ്വന്തമായി കെട്ടിടമില്ലാത്ത പ്രീമെട്രിക്ക് ഹോസ്റ്റലുകള്‍ 2022 ഓടെ സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള സംവിധാനം.
അടിസ്ഥാന സൌകര്യം
    ഭവന രഹിതരായ 813 കുടുംബങ്ങള്‍ക്കും 2022 ഓടെ ലൈഫ് മിഷന്‍ മുഖേന വിവിധ ഫണ്ടുകള്‍ സമന്വയിപ്പിച്ച് ഭവനം ലഭ്യമാക്കുക
    അടുത്ത 5 വര്‍ഷത്തിനുള്ളില്‍;ഉണ്ടാവാന്‍ സാധ്യതയുള്ള ഭൂരഹിതരും ഭവനരഹിതരുമായ മുഴുവന്‍ കുടുംബങ്ങള്‍ക്കും, മുന്‍വര്‍ഷങ്ങളില്‍ അനുവദിച്ചതില്‍ വാസയോഗ്യമല്ലാത്ത വീടുകളും പരിഗണിച്ച് 2032 ആകുമ്പോഴേക്കും ഭവന രഹിത കുടുംബങ്ങള്‍ക്ക് ലൈഫ് മിഷന്‍ മുഖേന ഫ്‌ലാറ്റുകളും ഭൂമിയുള്ള കുടുംബങ്ങള്‍ക്ക് വീടും അനുവദിക്കേണ്ടതാണ്.
    വീട് പുനരുദ്ധാരണം ആവശ്യമുള്ള ഭവനങ്ങള്‍ വകുപ്പ് മുഖാന്തരവും അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖാന്തിരവും റിപ്പയര്‍ ചെയ്ത് വാസയോഗ്യമാക്കുക.
    കുടിവെള്ള ദൌര്‍ലഭ്യം നേരിടുന്ന എല്ലാ കുടുംബങ്ങള്‍ക്കും 2022 ഓടെ കുടിവെള്ളം ലഭ്യമാക്കുക.
    കോളനികളില്‍ നിലവിലുള്ള നവീകരിക്കേണ്ട പൊതു കിണറുകള്‍, കുളങ്ങള്‍, കുടിവെള്ള സ്രോതസുകള്‍ പഞ്ചായത്ത് തലത്തില്‍ നടപ്പുവര്‍ഷം നവീകരിച്ച്      കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതികള്‍
    കോളനികളില്‍ പൊതുകിണര്‍ സ്ഥാപിക്കാന്‍ സാധ്യമായ സ്ഥലങ്ങളില്‍ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി വിവിധ തദ്ദേശ സ്വയംഭരണ വകുപ്പ് ഫണ്ടുകള്‍ ഉപയോഗപ്പെടുത്തി നിര്‍മ്മിക്കുക
    മുടങ്ങിക്കിടക്കുന്ന വിവിധ കുടിവെള്ള പദ്ധതികള്‍ പ്രവര്‍ത്തന സജ്ജമാക്കുന്ന പഞ്ചായത്തുതല നടപടികള്‍ കൈക്കൊള്ളുക.
    യാത്രാക്ലേശം ഉള്ള കോളനികളിലേക്ക് ഗതാഗത യോഗ്യമായ റോഡുകള്‍ പൊതുഫണ്ട്, ട്രൈബല്‍ ഫണ്ട് എന്നിവ സംയോജിപ്പിച്ച് നിര്‍മ്മിക്കുക
    എല്ലാ ഊരുകളിലേയും വൈദ്യുതീകരിക്കാത്ത വീടുകള്‍ പഞ്ചായത്ത് മുന്‍കൈയെടുത്ത് വൈദ്യുതീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക
ആരോഗ്യം
    നിലമ്പൂര്‍ ആസ്ഥാനമാക്കി ഗര്‍ഭിണികള്‍ക്ക് ഷെല്‍റ്റര്‍ ഹോം
    രണ്ട് ഫോര്‍ വീല്‍ ആമ്പുലന്‍സുകള്‍
    അഗതിപരിചരണത്തിന് പരിശീലനം നല്‍കി 10 പട്ടികവര്‍ഗ്ഗ പ്രമോട്ടര്‍മാരെ ജില്ലയില്‍ നിയമിക്കല്‍
    വയോജനങ്ങള്‍ക്കും മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുമായി ജില്ലയില്‍ ചികിത്സാ സൌകര്യങ്ങളോടെയുള്ള ഷെല്‍റ്റര്‍
    എല്ലാ കോളനികളിലും പ്രീ പ്രൈമറി വിദ്യാഭ്യാസത്തിന് സൌകര്യം
    പട്ടികവര്‍ഗ്ഗക്കാര്‍ ആശ്രയിക്കുന്ന പി എച് സി കള്‍ താലൂക്ക് തലത്തിലേക്ക് ഉയര്‍ത്തല്‍
    കോളനികള്‍ കേന്ദ്രീകരിച്ച് പഞ്ചായത്ത് മേല്‍നോട്ടത്തില്‍ നിരന്തര ലഹരി വിരുദ്ധ ബോധവല്‍ക്കരണം ഉറപ്പ് വരുത്തല്‍
    അതാത് പഞ്ചായത്തുകളൂടെ മേല്‍നോട്ടത്തില്‍ വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ച് സമഗ്ര ആരോഗ്യ പ്രവര്‍ത്തനം

 

 

 

date