ഭാഗ്യക്കുറി സുവര്‍ണ്ണ ജൂബിലി ജില്ലാതല ഉദ്ഘാടനം 20ന്
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവര്‍ണ്ണജൂബിലി ആഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം അടിമാലി കാര്‍ഷിക വികസന ബാങ്ക് ഓഡിറ്റോറിയത്തില്‍ 20ന് 3.30ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി നിര്‍വഹിക്കും. എസ്. രാജേന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായിരിക്കും. ജില്ലാകലക്ടര്‍ ജി.ആര്‍ ഗോകുലാണ് മുഖ്യാതിഥി. ജില്ലാ പഞ്ചായത്തംഗം ഇന്‍ഫന്റ് തോമസ് ആദ്യകാല ഏജന്റുമാരെയും റി'യര്‍ ചെയ്ത ഭാഗ്യക്കുറി വകുപ്പ് ജീവനക്കാരെയും ആദരിക്കും. 'ോക്ക് പഞ്ചായത്തംഗം ഉഷാ സദാനന്ദന്‍ ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡ്, സ്‌കോളര്‍ഷിപ്പ് എിവ വിതരണം ചെയ്യും. ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് അംഗം ടി.ബി. സുബൈര്‍ ക്ഷേമനിധി അംഗത്തിന്റെ മരണാനന്തര ധനസഹായ വിതരണം നടത്തും.
സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡെപ്യൂ'ി ഡയറക്ടര്‍ കെ.ഡി.അപ്പച്ചന്‍ ഗ്രാമപഞ്ചായത്തംഗം ഇ.പി. ജോര്‍ജ്ജ്, കെ.വി.ശശി (ലോ'റി ഏജന്റ് ആന്റ് സെല്ലേഴ്‌സ് യൂണിയന്‍) ജോസി ഐസക് ( ഓള്‍ കേരള ലോ'റി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് കോഗ്രസ്), റ്റി.എസ്. ബാബു (ഓള്‍ കേരള ലോ'റി ട്രേഡേഴ്‌സ് യൂണിയന്‍), പി.വി. രമണന്‍ ( കേരള ലോ'റി വ്യാപാര സമിതി യൂണിയന്‍), റജികുമാര്‍ (ലോ'റി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് സംഘ്), റ്റി.സി അബ്രഹാം ( കേരള ലോ'റി ഏജന്റ്‌സ് അസോസിയേഷന്‍) ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ തോമസ് വി. ജോര്‍ജ്ജ്, തുടങ്ങിയവര്‍ പ്രസംഗിക്കും.
- Log in to post comments