Post Category
വില്ലേജ് ഓഫീസ് മന്ദിരങ്ങളുടെ ശിലാസ്ഥാപനം
സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പദ്ധതി പ്രകാരം നിര്‍മാണാനുമതി ലഭിച്ച കുടവൂര്‍, മടവൂര്‍ വില്ലേജ് ഓഫീസ് മന്ദിരങ്ങളുടെ ശിലാസ്ഥാപനം വി.ജോയി എം.എല്‍.എ. നിര്‍വഹിച്ചു. സംസ്ഥാനത്ത് 40 പുതിയ വില്ലേജ് ആഫീസ് കെട്ടിടങ്ങള്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ ആക്കുന്ന പദ്ധതിയുടെ ഭാഗമായാണ് കുടവൂര്‍, മടവൂര്‍ വില്ലേജ് ഓഫീസുകള്‍ പുന:നിര്‍മിക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ കെല്ലിനാണ് നിര്‍മാണച്ചുമതല. ചടങ്ങില്‍ കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജുദേവ്, മടവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ ബാലചന്ദ്രന്‍, നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ് കെ.തമ്പി, വര്‍ക്കല തഹസില്‍ദാര്‍ ടി.വിനോദ് രാജ്, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
(പി.ആര്‍.പി. 1332/2019)
date
- Log in to post comments