Post Category
ആര്‍ദ്രം പദ്ധതിയില്‍ ഒറ്റൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രവും
ഒറ്റൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തെ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി. ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ബി. സത്യന്‍ എം.എല്‍.എ. മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷീജയ്ക്ക് കൈമാറി. ഒറ്റൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ വികസന സമിതി സംഘടിപ്പിച്ച ചടങ്ങില്‍വച്ചാണ് ഉത്തരവ് കൈമാറിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രഹന നസീര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങള്‍, ആശുപത്രി വികസന സമിതി അംഗങ്ങള്‍, ആശാ വര്‍ക്കര്‍മാര്‍, റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.
(പി.ആര്‍.പി. 1333/2019)
date
- Log in to post comments