Post Category
ദേശീയ സമ്മതിദായക ദിനം ജനുവരി 25ന്
ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ ജില്ലാതല പരിപാടി ജനുവരി 25 ന് കല്‍പ്പറ്റ എന്‍.എം.എസ്.എം. ഗവണ്‍മെന്റ് കോളേജില്‍ രാവിലെ 10 മുതല്‍ നടത്തും. സിനിമാ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് പരിപാടി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പുതുതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുകയും മുതിര്‍ന്ന വോട്ടര്‍മാരെ ആദരിക്കുകയും സമ്മതിദായക പ്രതിജ്ഞയും എടുക്കും. ദേശീയ തിരഞ്ഞെടുപ്പ് ക്വിസ് മത്സരത്തിലെ ജില്ലാ/സംസ്ഥാനതല വിജയികള്‍ക്ക് സമ്മാന വിതരണവും നടത്തും. പൊതുപരിപാടിക്ക് ശേഷം കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ക്യൂ മാജിക്-സംവാദ മല്‍സരം നടത്തും. കഴിഞ്ഞ വര്‍ഷം മികച്ച സേവനം കാഴ്ചവെച്ച ബൂത്ത് ലെവല്‍ ഓഫീസര്‍ക്ക് അംഗീകാരപത്രം നല്‍കും.
date
- Log in to post comments