Skip to main content

സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ സിറ്റിംഗ് 17ന്

കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ വെളളയമ്പലം അയ്യൻകാളി ഭവനിലുളള കമ്മിഷന്റെ കോർട്ട് ഹാളിൽ 17ന് രാവിലെ 11ന് സിറ്റിംഗ് നടത്തും. സിറ്റിംഗിൽ പാലക്കാട് ഏരുത്തേബതി വില്ലേജിൽ താമസിക്കുന്ന തേവർ അകമുടയർ സമുദായത്തെയും, മോഗർ (മുഗയ) സമുദായത്തെയും ഒ.ബി.സി-യിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് സമർപ്പിച്ച നിവേദനം, അനാഥാലയങ്ങളിലെ അന്തേവാസികളായ കുട്ടികളെ കേന്ദ്ര ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച വിഷയം, ഗണക (കണിയാർ) സമുദായത്തെ മുന്നോക്ക സമുദായത്തിൽ പുന:സ്ഥാപിക്കുന്നത് സംബന്ധിച്ച ആവശ്യം എന്നിവ പരിഗണിക്കും. ചെയർമാൻ ജസ്റ്റിസ് ജി.ശശിധരൻ, മെമ്പർ ഡോ.എ.വി.ജോർജ്ജ്, കമ്മീഷൻ മെമ്പർ സെക്രട്ടറി എന്നിവർ പങ്കെടുക്കും.
പി.എൻ.എക്‌സ്.4495/19

date