Skip to main content

സംസ്ഥാന ഊർജ്ജ സംരക്ഷണ  അവാർഡുകൾ പ്രഖ്യാപിച്ചു

2019-ലെ കേരള സംസ്ഥാന ഊർജ്ജ സംരക്ഷണ അവാർഡുകൾ പ്രഖ്യാപിച്ചു. വൻകിട ഊർജ്ജ ഉപഭോക്താക്കൾ, ഇടത്തരം ഊർജ്ജ ഉപഭോക്താക്കൾ, ചെറുകിട ഊർജ്ജ ഉപഭോക്താക്കൾ, വ്യക്തികൾ, സംഘടനകൾ/ സ്ഥാപനങ്ങൾ, കെട്ടിടങ്ങൾ എന്നീ വിഭാഗങ്ങളിലായാണ് അവാർഡുകൾ.
കേരളത്തിൽ ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാൻ സർക്കാർ ഏർപ്പെടുത്തിയ അവാർഡിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് എനർജി മാനേജ്മെന്റ് സെന്ററാണ്. സർക്കാർ നിയോഗിച്ച സംസ്ഥാനതല ജഡ്ജിംഗ് കമ്മിറ്റിയാണ് അപേക്ഷകൾ വിലയിരുത്തി അവാർഡുകൾ പ്രഖ്യാപിച്ചത്.
അവാർഡുകളും, പ്രശസ്തിപത്രവും ലഭിച്ചവരുടെ വിവരങ്ങൾ ചുവടെ:
വൻകിട ഊർജ്ജ ഉപഭോക്താക്കൾ: അവാർഡ്- അപ്പോളോ  ടയേഴ്സ്, തൃശൂർ. പ്രശസ്തിപത്രം: കേരള മിനറൽസ് ആൻറ് മെറ്റൽസ് ലിമിറ്റഡ് ചവറ.
ഇടത്തരം ഊർജ്ജ ഉപഭോക്താക്കൾ: അവാർഡ്- വാഗാവുറൈ ഫാക്ടറി, കണ്ണൻദേവൻ ഹിൽ പ്ളാന്റേഷൻസ് ലിമി., മൂന്നാർ.
ചെറുകിട ഊർജ്ജ ഉപഭോക്താക്കൾ: അവാർഡ്- ബി.ഇ.എം.എൽ ലിമിറ്റഡ്, പാലക്കാട് കോംപ്ലക്സ്.
കെട്ടിടങ്ങൾ: അവാർഡ്്- അലയൻസ് ടെക്നോളജി, തിരുവനന്തപുരം. പ്രശസ്തിപത്രം: വൈദ്യരത്നം പി. എസ്. വാരിയർ ആയുർവേദ കേളേജ്, കോട്ടക്കൽ.
വ്യക്തികൾ: അവാർഡ്-. കെ. മധുകൃഷ്ണൻ, ഹർബൽ ഹെറിറ്റേജ് ഹോം, പീരുമേട്. വി. ജയപ്രകാശ്, കാവ്യതീർത്ഥം, കൊയിലാണ്ടി.
സംഘടനകൾ / സ്ഥാപനങ്ങൾ: അവാർഡ്- ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്, കോഴിക്കോട് ജില്ല. പ്രശസ്തിപത്രം- കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്, തിരുവനന്തപുരം, സൊസൈറ്റി ഓഫ് റൂറൽ സയൻസ് ആൻഡ് ടെക്നോളജി, തുരുത്തിക്കര.
ഡിസംബർ 18 ന് വൈകിട്ട് മൂന്നിന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി വിതരണം ചെയ്യും.
പി.എൻ.എക്‌സ്.4496/19

date