Skip to main content

ഭദ്രതാ റാലി ഇന്ന് (ഡിസംബര്‍ 12)

 

    ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ നേട്ടങ്ങള്‍ പൊതുജനങ്ങളെ അറിയിക്കുന്നതിനായി ബോധവത്കരണ റാലിയും സമ്മേളനവും ഇന്ന് (ഡിസംബര്‍ 12) നടക്കും. രാവിലെ 11 ന് മാനവീയം വീഥിയില്‍ നടക്കുന്ന 'ഭദ്രതാ' റാലി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമനും ചലച്ചിത്ര താരം മധുപാലും ചേര്‍ന്ന് ഫ്ളാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ ഭാഗ്യമാല ഓഡിറ്റോറിയത്തില്‍ ബോധവത്കരണ സമ്മേളനം നടക്കും.  മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും. വി.എസ്. ശിവകുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മേയര്‍ കെ. ശ്രീകുമാര്‍ മുഖ്യ അതിഥിയാകും. വി.കെ പ്രശാന്ത് എം.എല്‍.എ, നടന്‍ സുധീര്‍ കരമന, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. 
(പി.ആര്‍.പി. 1334/2019)

        

date