Skip to main content

അഖിലേന്ത്യാ അപ്രന്റിസ്ഷിപ് പ്രാക്ടിക്കല്‍ പരീക്ഷ

അഖിലേന്ത്യാ അപ്രന്റിസ്ഷിപ് പ്രാക്ടിക്കല്‍ പരീക്ഷ

കൊച്ചി: 2020 ജനുവരിയില്‍ നടക്കുന്ന 110-ാമത് അഖിലേന്ത്യാ അപ്രന്റിസ്ഷിപ് പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ അതത് സ്ഥാപനങ്ങളില്‍ ഡിസംബര്‍ 15 ന് മുമ്പ് നടത്തും. ഒക്‌ടോബര്‍ 31 നകം പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് പരീക്ഷയില്‍ പങ്കെടുക്കാം. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ അവരവരുടെ പ്രൊഫൈല്‍ വെരിഫിക്കേഷന്‍ ഓണ്‍ലൈനായി നടത്തണം. ഡിസംബര്‍ 15-ന് മുമ്പായി സ്ഥാപനങ്ങളുമായി ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കളമശേരി ആര്‍.ഐ സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍ 0484-2555866, www.apprenticeship.gov.in

date