Skip to main content

ജില്ലാ പഞ്ചായത്ത് വാര്‍ഷിക ആഘോഷ പരിപാടികള്‍ ഇന്ന് സമാപിക്കും 

 

കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങളുടെ സമാപന ചടങ്ങ് ഇന്ന്(ഡിസംബര്‍ 12) രാവിലെ 10 മണിക്ക് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ ഭരണ റിപ്പോര്‍ട്ട് പ്രകാശനം ചെയ്യും.  പേരാമ്പ്ര സുരഭി അവന്യുവില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി അധ്യക്ഷത വഹിക്കും. ഡിസംബര്‍ രണ്ടിനാണ് ജില്ലാ പഞ്ചായത്ത് വാര്‍ഷിക ആഘോഷങ്ങള്‍ക്ക് തുടക്കമായത്. 

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റീന മുണ്ടേങ്ങാട്, സ്ഥിരം സമിതി അംഗങ്ങളായ പി ജി ജോര്‍ജ്ജ് മാസ്റ്റര്‍,  മുക്കം മുഹമ്മദ്, പി കെ സജിത, സുജാത മനക്കല്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

ഹരിതസമൃദ്ധി ജൈവ പച്ചക്കറി കൃഷി വിളവെടുപ്പ് ഉത്സവം ഇന്ന് 

 

ബാലുശ്ശേരി ഗ്രാമപഞ്ചായത്തിലെ കോക്കല്ലൂര്‍ ചവിട്ടന്‍ പാറയില്‍ ഹരിതസമൃദ്ധി ജൈവ പച്ചക്കറി കൃഷി വിളവെടുപ്പ് ഉത്സവം ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ ഇന്ന്(ഡിസംബര്‍ 12) വൈകീട്ട് നാലുമണിക്ക് ഉദ്ഘാടനം ചെയ്യും. അഞ്ചേക്കറിലെ  ജൈവ പച്ചക്കറി കൃഷി വിളവെടുപ്പാണ് നടക്കുക. പുരുഷന്‍ കടലുണ്ടി എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

 

ശുചിത്വ  സന്ദേശ പത്രിക  പ്രകാശനം ചെയ്തു

 

സംസ്ഥാന സര്‍ക്കാര്‍ ജനുവരി ഒന്ന് മുതല്‍ നടപ്പിലാക്കുന്ന ഒറ്റതവണ ഉപയോഗിച്ച് കളയുന്ന പ്ലാസ്റ്റിക്ക് വസ്തുക്കളുടെ നിരോധനം സംബന്ധിച്ച് പൊതുജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതിന് പഞ്ചായത്ത് തയ്യാറാക്കിയ സന്ദേശം അടക്കമുള്ള പത്രിക പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജയന്‍ വ്യാപാരി പ്രതിനിധികള്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷരായ ഉഷ ചാത്താംങ്കണ്ടി, സുധ മാളിയക്കല്‍, ജസ്മിന കല്ലേരി, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, വ്യാപാരി പ്രതിനിധികളായ ഷംസുദ്ദീന്‍, സാലിം പുനത്തില്‍, കെ.ടി.ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. സന്ദേശം ജനങ്ങളില്‍ എത്തിക്കുന്നതിന് ശുചിത്വ അസംബ്ലി 14 തിയ്യതി മുതല്‍ 29 വരെ നടക്കും. അസംബ്ലിയില്‍ ശുചിത്വത്തിന്റെ അടിസ്ഥാനത്തില്‍ വിടുകളെ ഗ്രേഡ് ചെയ്തത് സംബന്ധിച്ച് അവലോകനം നടത്തും. 

 

അഴിയൂരില്‍ ബില്‍ഡിംഗ് റൂള്‍ പരിശീലനം സംഘടിപ്പിച്ചു

 

പഞ്ചായത്തില്‍ നടപ്പിലാക്കുന്ന പുതിയ കെട്ടിട നിര്‍മ്മാണ ചട്ടങ്ങളെ കുറിച്ച് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പ്ലാന്‍ സൂപ്പര്‍വൈസര്‍ എന്നിവര്‍ക്ക് പഞ്ചായത്തില്‍ പരിശീലനം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജയന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി  ടി.ഷാഹുല്‍ ഹമീദ്, അസിസ്റ്റന്റ് എഞ്ചിനീയര്‍ സിമി ഭാസ്‌കര്‍ ,എന്നിവര്‍ ക്ലാസെടുത്തു. ജനപ്രതിനിധികളായ ഉഷ ചാത്താംങ്കണ്ടി, സുധ മാളിയക്കല്‍, ജസ്മിന കല്ലേരി, ഓവര്‍സിയര്‍ റോഷന്‍, പഞ്ചായത്ത് സ്റ്റാഫ് ബീന, മുജീബ് റഹ്മാന്‍, എന്നിവര്‍ സംസാരിച്ചു.

date