Skip to main content

ഭിന്നശേഷി സൗഹൃദകേരളം: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്ന് പ്രതിജ്ഞ ചൊല്ലും

 

കാക്കനാട്: സംസ്ഥാനത്തെ ഭിന്നശേഷി സൗഹൃദമാക്കുന്നതിനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായി ഇന്ന് (12-12-19) സംസ്ഥാനത്തെ  വി്ദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഭിന്നശേഷി സൗഹൃദ പ്രതിജ്ഞ ചൊല്ലും. സാമൂഹ്യനീതി വകുപ്പും സാമൂഹ്യ സുരക്ഷാ മിഷനും സംയുക്തമായി  ഭിന്നശേഷി സൗഹൃദ സമൂഹത്തിനായി നടപ്പിലാക്കുന്ന വിവിധ ക്യാമ്പയിന്‍ പരിപാടികളുടെയും ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെയും ഭാഗമായാണ് വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രതിജ്ഞ.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും സഹകരണത്തോടെ സ്‌കൂള്‍തലം മുതല്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വരെയുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും രാവിലെ 10.30ന് പ്രതിജ്ഞ ചൊല്ലും. സംസ്ഥാനത്തെ ഭിന്നശേഷി സൗഹൃദമാക്കുന്നതിനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന അനുയാത്ര പദ്ധതിയുടെയും ഭിന്നശേഷി മേഖലയിലെ വിവിധ പ്രവര്‍ത്തനങ്ങളുടെയും വിവരങ്ങള്‍ നല്‍കുന്ന ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

date