Skip to main content

കൂർക്കഞ്ചേരി പിഎച്ച്‌സിയുടെ കെട്ടിടോദ്ഘാടനം

കൂർക്കഞ്ചേരി പ്രൈമറി ഹെൽത്ത് സെന്ററിന്റെ പുതിയ കെട്ടിടം ഇന്ന് (ഡിസംബർ 12) രാവിലെ 9.30 ന് ചീഫ് വിപ്പ് അഡ്വ. കെ രാജൻ ഉദ്ഘാടനം ചെയ്യും. കോർപ്പറേഷൻ മേയർ അജിത വിജയൻ അദ്ധ്യക്ഷത വഹിക്കും. ഡിഎംഒ ഡോ. കെ ജെ റീന മുഖ്യാതിഥിയാകും. ഡെപ്യൂട്ടി മേയർ റാഫി പി ജോസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ഷീബ ബാബു, ജോൺ ഡാനിയേൽ, അഡ്വ. എം പി ശ്രീനിവാസൻ, സി ബി ഗീത, മെഡിക്കൽ ഓഫീസർ ഡോ. ജിൽഷോ ജോർജ്ജ്, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്‌സൺമാരായ സുലോചന ഗോപിനാഥൻ, ഷീബ തിമോത്തി തുടങ്ങിയവർ ആശംസ നേരും. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഷൈബി ജോർജ്ജ് റിപ്പോർട്ട് അവതരിപ്പിക്കും. ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ എം എൽ റോസി സ്വാഗതവും അസിസ്റ്റന്റ് എഞ്ചീനിയർ ദൃശ്യ ടി മനോഹരൻ നന്ദിയും പറയും.

date