Skip to main content

12 ഏക്കര്‍ തരിശു നിലം കൃഷിയോഗ്യമാക്കി കര്‍ഷക കൂട്ടായ്മ

മൂന്നു പതിറ്റാണ്ടോളം തരിശു  കിടന്ന 12 ഏക്കര്‍ കൃഷിഭൂമിയില്‍ അതിരമ്പുഴയിലെ കര്‍ഷക കൂട്ടായ്മ വിത്തിറക്കി. അതിരമ്പുഴ ഗ്രാമപ്പഞ്ചായത്ത് 21-ാം വാര്‍ഡിലെ മുടാവേലി -പുന്നല പാടശേഖരത്താണ് കൃഷി ആരംഭിച്ചത്.

സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള പാടശേഖരം കര്‍ഷകര്‍ പാട്ടത്തിനെടുക്കുകയായിരുന്നു. അഞ്ചു വര്‍ഷമാണ് പാട്ടക്കാലാവധി. 650 മീറ്ററോളം ബണ്ട് പുനര്‍നിര്‍മിച്ചു. ഏറെ പ്രയത്നിച്ചാണ് ഭൂമി കൃഷി യോഗ്യമാക്കി ഡി1 ഇനത്തിലുള്ള വിത്തു വിതച്ചത്. കാര്‍ഷിക സ്വയംപര്യാപ്തതയും ലക്ഷ്യമിട്ടാണ് പദ്ധതി ആവിഷ്കരിച്ചതെന്ന്  കൂട്ടായ്മ സെക്രട്ടറി വി.പി.പ്രകാശന്‍ പറഞ്ഞു.  

ഒരു ഹെക്ടറിന് 100 കിലോ നെല്‍വിത്ത് വീതം പഞ്ചായത്തില്‍ നിന്നും സൗജന്യമായി ലഭിച്ചു. ഒന്നര ലക്ഷം രൂപ കൃഷി വകുപ്പും 80,000 രൂപ പഞ്ചായത്തും സബ്സിഡിയായി നല്‍കിയിട്ടുണ്ട്.

date