Skip to main content

വിപുല സൗകര്യങ്ങളിലേക്ക് വെള്ളുത്തുരുത്തി സര്‍ക്കാര്‍ സ്കൂള്‍

പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ വെള്ളൂത്തുരുത്തി ഗവണ്‍മെന്‍റ് യു.പി  സ്കൂളിലെ  രണ്ടു പുതിയ കെട്ടിടങ്ങളുടെ  നിര്‍മ്മാണം അവസാന ഘട്ടത്തില്‍. എം.പി ഫണ്ടില്‍നിന്നുള്ള 20 ലക്ഷം രൂപയും  ഗ്രാമപഞ്ചായത്ത് ഫണ്ടായ 60 ലക്ഷം രൂപ രൂപയും ചേര്‍ത്ത് 80 ലക്ഷം രൂപ ചെലവിലാണ് കെട്ടിടങ്ങള്‍ നിര്‍മിക്കുന്നത്.

എം. പി ഫണ്ട് വിനിയോഗിച്ച് നിര്‍മിച്ച 2381.51 ചതുരശ്ര അടി കെട്ടിടത്തില്‍ മൂന്ന് ക്ലാസ് മുറികളാണുള്ളത്. ഈ കെട്ടിടത്തോട് ചേര്‍ന്നാണ് രണ്ടാമത്തെ കെട്ടിടവും കെട്ടിടം നിര്‍മിക്കുന്നത്.  പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച്  നിര്‍മിക്കുന്ന കെട്ടിടത്തില്‍ മൂന്ന് ക്ലാസ് മുറികളും ഏഴ് ശുചി മുറികളും പൂര്‍ത്തിയായി.

എല്ലാ ക്ലാസ് മുറികളിലും ലാപ് ടോപ്പ്, പ്രൊജക്ടര്‍,  വാട്ടര്‍ പ്യൂരിഫയര്‍ എന്നിവ സ്ഥാപിക്കും. 6067.93 ചതുരശ്ര അടിയാണ് കെട്ടിടങ്ങളുടെ ആകെ വിസ്തീര്‍ണ്ണം.

ഇംഗ്ലീഷ്-മലയാളം മീഡിയങ്ങളിലായി നഴ്സറി മുതല്‍ ഏഴാം ക്ലാസു വരെ 387 വിദ്യാര്‍ഥികളുള്ള ഇവിടെ ഒന്നാം ക്ലാസ് മുതല്‍ സംസ്കൃതം ഒരു വിഷയമായി പഠിപ്പിക്കുന്നുണ്ട്. സ്കൂളിലെ പഴയ കെട്ടിടം പൊളിഞ്ഞുവീഴാറായ സ്ഥിതിയിലായിരുന്നു.  ഗ്രാമപഞ്ചായത്തിന്‍റെ സമയോചിതമായ ഇടപെടലാണ് പുതിയ പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് വഴിയൊരുക്കിയതെന്ന് പ്രധാനാധ്യാപിക പി.എസ് ബിന്ദു മോള്‍ പറഞ്ഞു.

date