Skip to main content

ദന്താരോഗ്യ സംരക്ഷണത്തിന് പുതിയ പദ്ധതികള്‍: ശില്‍പ്പശാല ഇന്ന്

       അടുത്ത പത്തു വര്‍ഷക്കാലം  ദന്തചികിത്സാ മേഖല  നേരിടേണ്ടിവരുന്ന പ്രതിസന്ധികളും പരിഹാരങ്ങളും എന്ന വിഷയത്തില്‍ കേരള ദന്തല്‍ കൗണ്‍സില്‍ ഇന്ന് (ഡിസംബര്‍ 12) ശില്പശാല സംഘടിപ്പിക്കും. കോട്ടയം ദന്തല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ രാവിലെ ഒന്‍പതിന് സംസ്ഥാന ആസൂത്രണ  ബോര്‍ഡംഗം ഡോ. ബി. ഇക്ബാല്‍ ഉദ്ഘാടനം ചെയ്യും. കേരള ഡെന്‍റല്‍ കൗണ്‍സില്‍ പ്രസിഡന്‍റ് ഡോ. ഷാജി കെ. ജോസഫ് അധ്യക്ഷത വഹിക്കും.

      ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത മുഖ്യാതിഥിയാകും. മെഡിക്കല്‍  വിദ്യാഭ്യാസ വകുപ്പ് ജോയിന്‍റ് ഡയറക്ടര്‍ ഡോ. എം.കെ. മംഗളം, ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സൈമണ്‍ മോറിസണ്‍, കോട്ടയം ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ജോസ് ജോസഫ്, ദന്തല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. വി.ടി. ബീന, ഇന്ത്യന്‍ ദന്തല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ഡോ. ജി.എസ് അഭിലാഷ്  എന്നിവര്‍ പങ്കെടുക്കും.

      ഡോ. സിവി പുലയത്ത്, ഡോ. മാലു മോഹന്‍, ഡോ. വിവേക് നാരായണ്‍  എന്നിവര്‍ വിഷയാവതരണം നടത്തും.  

date