Skip to main content

ബാലാവകാശ സംരക്ഷണ സെമിനാര്‍ ഇന്ന്(ഡിസംബര്‍ 12)

     കുട്ടികള്‍ക്കെതിരെയുളള അക്രമവും ബാലാവകാശ സംരക്ഷണവും എന്ന വിഷയത്തില്‍ കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഇന്ന് സെമിനാര്‍ നടക്കും. രാവിലെ 11ന്  ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഉദ്ഘാടനം ചെയ്യും.

ജനറല്‍ ആശുപത്രിയും സ്കൂള്‍ ഓഫ് മെഡിക്കല്‍ എജ്യൂക്കേഷനിലെ  ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ വിദ്യാര്‍ഥികളും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
 
ഉദ്ഘാടനച്ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജെസിമോള്‍ മനോജ് അധ്യക്ഷത വഹിക്കും. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ സഖറിയാസ് കുതിരവേലില്‍, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ലിസമ്മ ബേബി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, സി.പി.എ.എസ് ഡയറക്ടര്‍ ഡോ. പി. കെ പത്മകുമാര്‍, എസ്.എം.ഇ ജോയിന്‍റ് ഡയറക്ടര്‍ ഡോ. ടി.പി ജയചന്ദ്രന്‍, പ്രിന്‍സിപ്പല്‍ ഡോ. ജെ. ജുഗന്‍, അഡ്വ. ജയശങ്കര്‍ എന്നിവര്‍ സംസാരിക്കും.

അഭിഭാഷകരായ രാജി പി. ജോയി, സിന്ധു ഗോപാലകൃഷ്ണന്‍ എന്നിവര്‍ വിഷയം അവതരിപ്പിക്കും.   മെഡിക്കല്‍ സൂപ്രണ്ട് ഡോ. ബിന്ദു കുമാരി സ്വാഗതവും ആര്‍.എം.ഒ ഡോ. ഭാഗ്യശ്രീ നന്ദിയും പറയും.

date