Skip to main content

ബീച്ച് ഫെസ്റ്റിവല്‍ സമാപിച്ചു

ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ കോട്ടയം നെഹ്രു സ്റ്റേഡിയത്തില്‍  സംഘടിപ്പിച്ച ജില്ലാതല  ബീച്ച് ഫെസ്റ്റിവല്‍ സമാപിച്ചു. വിവിധ ഇനങ്ങളില്‍ ആദ്യ രണ്ടു സ്ഥാനങ്ങള്‍ നേടിയ ടീമുകളുടെ പേരുവിവരം ചുവടെ.
 

വോളിബോള്‍(വനിതകള്‍):1. സെന്‍റ് തോമസ് കോളേജ് പാലാ 2. അസംപ്ഷന്‍ കോളേജ് ചങ്ങനാശേരി.
വോളിബോള്‍(പുരുഷന്‍മാര്‍):1. സെന്‍റ് ജോര്‍ജ് കോളേജ് അരുവിത്തുറ 2. കെ.ഇ. കോളേജ് മാന്നാനം.
ഫുട്ബോള്‍(പുരുഷന്‍മാര്‍):1. ഫാസെസ് ഫുട്ബോള്‍ ക്ലബ്, മാങ്ങാനം 2. മിറക്കിള്‍ ഫുട്ബോള്‍ ക്ലബ്, മാങ്ങാനം
ഫുട്ബോള്‍(വനിതകള്‍):1. ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ ടീം.
കബഡി (പുരുഷന്‍മാര്‍):1. സി.എം.എസ് കോളേജ് കോട്ടയം 2. സെന്‍റ് സേവ്യേഴ്സ് കോളേജ് കൊതവറ
കബഡി (വനിതകള്‍):1. ബി.സി.എം കോളേജ് കോട്ടയം
വടംവലി (പുരുഷന്‍മാര്‍):1. കോട്ടയം ടഗേഴ്സ് 2. കെ.ജി കോളേജ് പാമ്പാടി
വടംവലി (വനിതകള്‍):1. സെന്‍ട്രല്‍ സ്പോര്‍ട്സ് അക്കാഡമി, കോട്ടയം
2.  പാമ്പാടി കെ.ജി കോളേജ്
മുന്‍ എം.എല്‍.എ വി.എന്‍ വാസവന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഒന്നാം സ്ഥാനക്കാര്‍ക്ക് 5000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 3000 രൂപയും സമ്മാനിച്ചു.

ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്‍റ് ഡോ. ബൈജു വര്‍ഗീസ് ഗുരുക്കള്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൗണ്‍സില്‍ സെക്രട്ടറി രഞ്ജിനി രാമകൃഷ്ണന്‍, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ നോമിനി റോയി പി. ജോര്‍ജ്, അഡ്വ. ജി. ഗോപകുമാര്‍, ജെ. ലാലുമോന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിജയികള്‍ ജനുവരിയില്‍ നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ ജില്ലയെ പ്രതിനീധീകരിക്കും.  

date