പൊതുവിതരണ രംഗം മാറ്റത്തിന്റെ പാതയില്‍: മന്ത്രി പി. തിലോത്തമന്
സംസ്ഥാനത്തെ പൊതുവിതരണ രംഗം മാറ്റത്തിന്റെ പാതയിലാണെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന് പറഞ്ഞു. കഴിഞ്ഞ മൂന്നര വര്‍ഷമായി ഒട്ടനവധി പദ്ധതികള്‍ ഈ മേഖലയില്‍ ആവിഷ്കരിച്ചു. ഇ-പോസ് അടക്കമുള്ള സംവിധാനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സുതാര്യത ഉറപ്പുവരുത്തിയതായും മന്ത്രി പറഞ്ഞു. ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ നേട്ടങ്ങള്‍ പൊതുജനങ്ങളെ അറിയിക്കുന്നതിനായി 'ഭദ്രത' എന്ന പേരില്‍ നടത്തിയ ബോധവല്‍ക്കരണ സമ്മേളനവും റാലിയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാനവീയം വീഥിയില്‍ നിന്ന് ആരംഭിച്ച റാലി മന്ത്രി പി. തിലോത്തമനും സിനിമ താരങ്ങളായ മധുപാലും സുധീര്‍ കരമനയും ചേര്‍ന്ന് ഫ്ളാഗ് ഓഫ് ചെയ്തു. ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥര്‍, ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥര്‍, റേഷന്‍ കടയുടമകള്‍ എന്നിവര്‍ റാലിയില്‍ പങ്കെടുത്തു. ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തിലെ ഭാഗ്യമാല ഹാളില്‍ നടന്ന ബോധവത്കരണ സമ്മേളനവും മന്ത്രി ഉദ്ഘാടനം ചെയ്തു. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് ഡയറക്ടര്‍ നരസിംഹുഗാരി ടി.എല്‍. റെഡ്ഡി സ്വാഗതം പറഞ്ഞു. ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ജില്ലാ സപ്ലൈ ഓഫീസര്‍ ജലജ ജി.എസ്. റാണി എന്നിവര്‍ പങ്കെടുത്തു.
(പി.ആര്.പി. 1335/2019)
- Log in to post comments