പയംകുറ്റിമല രണ്ടാഘട്ട ടൂറിസം പ്രവൃത്തി ഉദ്ഘാടനം 19 ന്
കോഴിക്കോട് ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പയംകുറ്റിമല രണ്ടാഘട്ട ടൂറിസം പ്രവൃത്തി ഉദ്ഘാടനം ഡിസംബര്‍ 19 ന് വൈകീട്ട് നാല് മണിക്ക് വിനോദ സഞ്ചാര വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന് നിര്‍വ്വഹിക്കും. തൊഴില്‍ നൈപുണ്യ - എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന് അധ്യക്ഷത വഹിക്കും. പാറക്കല്‍ അബ്ദുളള എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. സി കെ നാണു എം.എല്‍.എ മുഖ്യാതിഥിയായിരിക്കും. വില്ല്യാപളളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ മോഹനന് ഭൂമി കൈമാറ്റം നടത്തും. തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമ തൈക്കണ്ടി, ജില്ലാ പഞ്ചായത്ത് അംഗം ആര് ബലറാം തുടങ്ങിയവര്‍ ആശംസ നേരും. ജില്ലാ കലക്ടര്‍ സാംബശിവറാവു സ്വാഗതവും വിനോദ സഞ്ചാര വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സി.എന്‍ അനിതകുമാരി നന്ദിയും പറയും. സര്‍ക്കാര്‍ അനുവദിച്ച രണ്ട് കോടി 15 ലക്ഷം രൂപ വിനിയോഗിച്ചാണ് പയംകുറ്റിമല രണ്ടാഘട്ട ടൂറിസം പ്രവൃത്തി നടത്തുന്നത്.
ആയുര്‍വ്വേദ ഫാര്‍മസിസ്റ്റ്, നഴ്സ് നിയമനം
കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസ്സില്‍ ഡിസംബര്‍ 19 ന് രാവിലെ 10.30 മണിക്ക് ആയുര്‍വ്വേദ ഫാര്‍മസിസ്റ്റ്, നഴ്സ് തസ്തികയിലേക്ക് ദിവസവേതന നിയമനം നടത്തുന്നതിന് കൂടിക്കാഴ്ച നടത്തും. ആയുര്‍വ്വേദ ഫാര്‍മസിസ്റ്റ് യോഗ്യത - -ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ നടത്തുന്ന ഒരു വര്‍ഷത്തെ ഫാര്‍മസി ട്രെയിനിംഗ് കോഴ്സോ ബിഫാം (ആയുര്‍വേദ). ആയുര്‍വേദ നഴ്സ് യോഗ്യത - ആയുര്‍വ്വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ നടത്തുന്ന ഒരു വര്‍ഷത്തെ നഴ്സ് ട്രെയിനിംഗ് കോഴ്സോ ബി.എസ്.സി നഴ്സിംഗ് (ആയുര്‍വ്വേദ). താല്പര്യമുളളവര് വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുളള അസല്‍ രേഖകളും പകര്‍പ്പും സഹിതം കുടിക്കാഴ്ചയ്ക്ക് പങ്കെടുക്കണം. ഫോണ്‍: 0495 2371486.
യോഗ ട്രെയിനര്‍ : കുടിക്കാഴ്ച 17 ന്
ഭാരതീയ ചികിത്സാ വകുപ്പ് നടപ്പാക്കുന്ന കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സ്പന്ദനം പ്രൊജക്ടിലേക്ക് യോഗ ട്രെയിനറെ നിയമിക്കും. ഇതിന് ഡിസംബര്‍ 17 ന് രാവിലെ 10.30 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഐ.എസ്.എം) കുടിക്കാഴ്ച നടത്തും. യോഗ്യത - B.A.M.S, M.D SWASTHAVRITTA (ക്ലിനിക്കല്‍ യോഗയില്‍ പരിചയം) തുല്യത. താല്പര്യമുള്ളവര് വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ രേഖകളും പകര്‍പ്പും സഹിതം കുടിക്കാഴ്ചയ്ക്ക് പങ്കെടുക്കണം. ഫോണ്‍: 0495 2371486.
റാങ്ക് ലിസ്റ്റ് റദ്ദാക്കി
കോഴിക്കോട് ജില്ലയിലെ വിവിധ വകുപ്പുകളില്‍ ക്ലാര്‍ക്ക്, ടൈപ്പിസ്റ്റ് തസ്തികയുടെ 2016 ആഗസ്റ്റ് 31 ന് നിലവില്‍ വന്ന റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിച്ചതിനാല്‍ 2019 ആഗസ്റ്റ് 31 മുതല്‍ ലിസ്റ്റ് റദ്ദായതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
വാഹന ക്വട്ടേഷന്‍
ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണലിന്റെ ഔദ്യോഗിക വാഹനമായി ഉപയോഗിക്കുന്നതിന് സര്‍ക്കാര്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി ഒരു പ്രീമിയം സെഡാന് വാഹനമോ അതിനു മുകളിലുളളതോ അഞ്ച് വര്‍ഷ ലീസ് എഗ്രിമെന്റ് പ്രകാരം നല്‍കുന്നതിന് താല്പര്യമുളളവരില് നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഡിസംബര്‍ 26 നകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kits.kerala.gov.in ഫോണ്‍ 0495 2370235.
ഭൂമി ലേലം
കോഴിക്കോട് താലൂക്കില്‍ ചേളന്നൂര്‍ വില്ലേജില്‍ ഇരുവളളൂര്‍ ദേശത്ത് റി.സ 1 ല്‍ ഉള്‍പ്പെട്ട 40 സെന്റ് ഭൂമിയുടെ ലേലം ഡിസംബര്‍ 30 ന് രാവിലെ 11 മണിക്ക് ചേളന്നൂര്‍ വില്ലേജ് ഓഫീസില്‍ നടക്കും.
ട്രസ്റ്റിമാരുടെ നിയമനം
കോഴിക്കോട് വടകര താലൂക്കില്‍ വില്യാപ്പളളി വില്ലേജിലെ മേമുണ്ടമഠം നാഗ ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ 2020 ജനുവരി 10 ന് വൈകീട്ട് അഞ്ചിനകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷ ഫോം www.malabardevaswom.kerala.gov.in ലഭിക്കും.
കെ. കരുണാകരന് സ്മാരക സ്കോളര്‍ഷിപ്പ് പ്രഖ്യാപിച്ചു
കേരള ലളിതകലാ അക്കാദമിയുടെ 2019 -20 വര്‍ഷത്തെ കലാവിദ്യാര്‍ത്ഥികള്‍ക്കുള്ള കെ.കരുണാകരന് സ്മാരക സ്കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു. എം.എഫ്.എ വിദ്യാര്‍ത്ഥികളായ സുഹൈമ സി.കെ. (എസ് എന്‍. സ്കൂള്‍ ഓഫ് ആര്‍ട്സ് & കമ്മ്യൂണിക്കേഷന്‍ യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദ്), അഖില്‍ വിജയകുമാര്‍ (ശ്രീ ശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റി, കാലടി), എബിന് പി.ആര്. (ഗവ. കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സ്, തിരുവനന്തപുരം), മഹേഷ്, ആകാശ് (കലാഭാവന വിശ്വഭാരതി യൂണിവേഴ്സിറ്റി, ശാന്തിനികേതന്‍) എന്നിവര്‍ക്കും ബി.എഫ്.എ വിദ്യാര്‍ത്ഥികളായ അശ്വിന് എ.സി, അനന്യ അശോക്, സാല്‍ബിന്‍ എം., രതീഷ് എന്‍.വി. (ആര്.എല്‍.വി. കോളേജ് മ്യൂസിക് ആന്റ് ഫൈന്‍ ആര്‍ട്സ്, തൃപ്പൂണിത്തുറ), ഗായത്രി എ.പി. (ഗവണ്മെന്റ് ഫൈന്‍ ആര്‍ട്സ് കോളേജ്, തൃശ്ശൂര്‍) എന്നിവര്‍ക്കും ലഭിച്ചു.
എം.എഫ്.എ/എം.വി.എ. വിദ്യാര്‍ത്ഥികള്‍ക്ക് 6000 രൂപ വീതവും ബി.എഫ്.എ./ബി.വി.എ വിദ്യാര്‍ത്ഥികള്‍ക്ക് 5000 രൂപ വീതവുമാണ് സ്കോളര്‍ഷിപ്പ് തുക. കലാപഠനത്തില്‍ മികവുകാട്ടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് മുന്‍ മുഖ്യമന്ത്രിയും ചിത്രകാരനുമായിരുന്ന കെ. കരുണാകരന്റെ സ്മരണാര്‍ത്ഥം കേരള ലളിതകലാ അക്കാദമി സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് അക്കാദമി സെക്രട്ടറി അറിയിച്ചു.
കേരള മാരിടൈം ബോര്‍ഡ് ദര്‍ഘാസ്
കേരള മാരിടൈം ബോര്‍ഡിനുവേണ്ടി ബേപ്പൂര്‍ തുറമുഖത്തെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിങ്, ബേപ്പൂര്‍ ഓഫീസിന്റെ ആവശ്യത്തിലേക്ക് ഇലക്ട്രിക്കല്‍ ടൂള്‍സ്, ഹാര്‍ഡ് വെയര്‍ എന്നിവ വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് പോര്‍ട്ട് ഓഫീസര്‍, കോഴിക്കോട് എന്ന വിലാസത്തില്‍ ഡിസംബര്‍ 28 ഒരു മണിക്കകം ലഭിക്കണം. ഫോണ്‍ 0495 2414863, 2418610.
പെരുവഴിക്കടവ് പാണ്ടിവയല്‍ റോഡിന് 39 ലക്ഷം രൂപയുടെ ഭരണാനുമതി
കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ പെരുവഴിക്കടവ് പാണ്ടിവയല്‍ റോഡ് പ്രവൃത്തിക്ക് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി 39 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു.
നേരത്തെ എം.എല്‍.എയുടെ ഫണ്ടില്‍ നിന്നും 41 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പുതിയറമണ്ണില്‍ കടവ് പാലവുമായാണ് കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11 ല്‍ ഉള്‍പ്പെട്ട ഈ റോഡിനെ ബന്ധിപ്പിക്കുന്നത്.
ചെത്തുകടവ് കുരിക്കത്തൂര്‍ റോഡിലേക്ക് എത്തിച്ചേരുന്ന ഈ റോഡിന്റെ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതോടെ പെരുവയല്‍ ഭാഗത്തുളളവര്‍ക്ക് ചെത്തുകടവ്, മുക്കം ഭാഗങ്ങളിലേക്കുള്ള എളുപ്പവഴിയായി മാറും. മിനി ഇന്‍ഡസ്ട്രീയല്‍ എസ്റ്റേറ്റിന് സമീപത്തുകൂടിയാണ് റോഡ് കടന്നുപോവുന്നത്.
മീഡിയ/ജേണലിസ്റ്റ് അക്രഡിറ്റേഷന് പുതുക്കലിന്
ഓണ്‍ലൈനായി അപേക്ഷിക്കാം
മീഡിയ/ജേണലിസ്റ്റ് അക്രഡിറ്റേഷന് പുതുക്കലിന് 2019 ഡിസംബര്‍ 21 വരെ www.prd.kerala.gov.in മുഖേനയോ http://www.iiitmk.ac.in/iprd/login.p-hp മുഖേനയോ ഓണ്‍ലൈനായി അപേക്ഷിക്കാം. കഴിഞ്ഞവര്‍ഷം കാര്‍ഡ് ലഭിച്ചവരാണ് ഇത്തവണ പുതുക്കാന്‍ അപേക്ഷിക്കേണ്ടത്. റിപ്പോര്‍ട്ടിങ് സംബന്ധമായ ജോലി ചെയ്യുന്നവര്‍ മീഡിയ വിഭാഗത്തിലും എഡിറ്റോറിയല്‍ ജീവനക്കാര്‍ ജേണലിസ്റ്റ് വിഭാഗത്തിലും അപേക്ഷിക്കണം.
ഓണ്‍ലൈനില്‍ സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട് മാധ്യമ സ്ഥാപനത്തിലെ ചുമതലപ്പെട്ടവരില്‍ നിന്നും ഒപ്പും സീലും പതിപ്പിച്ച്, നിലവിലുള്ള കാര്‍ഡിന്റെ ഫോട്ടോ കോപ്പി സഹിതം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഡിസംബര്‍ 21 നകം സമര്‍പ്പിക്കണം. പുതുക്കിയ കാര്‍ഡുകള്‍ ജില്ലാ ഓഫീസില്‍ നിന്ന് ഡിസംബര്‍ അവസാന ദിവസങ്ങളില്‍ വിതരണം ചെയ്യും. ജോലി ചെയ്യുന്ന ജില്ലയാണ് കോളത്തില്‍ ചേര്‍ക്കേണ്ടത്.
വാഹന ലേലം 3 ന്
കോഴിക്കോട് ജില്ലാ പോലീസ് മേധാവിയുടെ അധീനതയില്‍ ഉളളതും കോഴിക്കോട് സിറ്റി സായുധ സേനാ വിഭാഗം ഡെപ്യൂട്ടി കമാണ്ടന്റിന്റെ കാര്യാലയത്തില്‍ സൂക്ഷിച്ചിട്ടുളളതുമായ 36 വണ്ടികള്‍ 2020 ജനുവരി മൂന്നിന് രാവിലെ 11 മണിക്ക് ലേലം ചെയ്യും.
- Log in to post comments