Skip to main content

ജനന രജിസ്‌ട്രേഷൻ: നിശ്ചിത കാലാവധിക്കകം പേര് ചേർക്കണം

കൊടുങ്ങല്ലൂർ നഗരസഭാ പരിധിയിൽ ജനിച്ച കുട്ടികളുടെ ജനനം രജിസ്റ്റർ ചെയ്യുമ്പോൾ, കുട്ടികളുടെ പേര് നിശ്ചിത കാലാവധിക്കകം രജിസ്റ്റർ ചെയ്യൽ നിർബന്ധമാക്കുന്നു. ജനനം രജിസ്റ്റർ ചെയ്യുന്ന സമയത്ത് കുട്ടികൾക്ക് സാധാരണ നിലയിൽ രക്ഷിതാക്കൾ പേര് ഇട്ടിട്ടുണ്ടാവില്ല. അതു കൊണ്ട് നഗരസഭാ രേഖകളിൽ കുട്ടികളുടെ പേര് ചേർക്കാതിരിക്കുന്നത് സ്വഭാവികമാണ്. പേരിന് പകരം ഇന്നയാളുടെ കുട്ടി എന്നാണ് സാധാരണ ചേർക്കാറുള്ളത്. എന്നാൽ പിന്നീട് പേര് ചേർക്കുന്നതിന് സർക്കാർ സമയപരിധി നിശ്ചയിച്ച് വ്യവസ്ഥ ചെയ്തിട്ടുണ്ട്. 2015ലെ കേരള ജനന മരണ രജിസ്‌ട്രേഷൻ ഭേദഗതി ചട്ടപ്രകാരം ജനന തീയതി മുതൽ 15 വർഷത്തിനുള്ളിലും 23.6.15ന് മുൻപുള്ള ജനന രജിസ്‌ട്രേഷനുകളിൽ പ്രസ്തുത തിയതി മുതൽ 5 വർഷത്തിനകവും പേര് രേഖകളിൽ ചേർക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ടെന്ന് നഗരസഭ സെക്രട്ടറി ടി കെ സുജിത് അറിയിച്ചു.

date