Skip to main content

ഡ്രൈവിംഗ് പരിശീലനം

 

    ജില്ലയിലെ 21 നും 35നും മധ്യേ പ്രായമുള്ള പട്ടികവര്‍ഗ യുവാക്കള്‍ക്ക് ഹെവി മോട്ടോര്‍ ഡ്രൈവിംഗ് പരിശീലനം നല്‍കുന്നു. പത്താംക്ലാസ് വിജയിച്ച് ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സ് എടുത്ത് ഒരുവര്‍ഷം പൂര്‍ത്തീകരിച്ചവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ക്ക് ബാഡ്ജ് ഉണ്ടായിരിക്കണം. താത്പര്യമുള്ളവര്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ജാതി, വരുമാനം, വിദ്യാഭ്യാസം, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം പ്രോജക്ട് ഓഫീസര്‍, ഐ.റ്റി.ഡി പ്രോജക്ട് ഓഫീസ്, സത്രം ജംഗ്ഷന്‍, നെടുമങ്ങാട് പി.ഒ എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. അവസാന തീയതി ഡിസംബര്‍ 24. കൂടുതല്‍ വിവിരങ്ങള്‍ക്ക് 0472-2812557.
                                                                      (പി.ആര്‍.പി. 1347/2019)    

date