ഉജ്ജ്വല ബാല്യം പുരസ്‌കാരം ശ്രീദേവിന്
കേരള സര്‍ക്കാര്‍ വനിതാ ശിശു വികസന വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ള ‘ഉജ്ജ്വല ബാല്യം പുരസ്‌കാരം-2017 ന് ജില്ലയില്‍ നിന്നും മീനടം സ്വദേശി ശ്രീദേവിനെ തെരഞ്ഞെടുത്തു. 25000 രൂപയും സര്‍ട്ടിഫിക്കറ്റും ട്രോഫിയും അടങ്ങുന്ന പുരസ്‌കാരം 2018 സ്റ്റേറ്റ് ചില്‍ഡ്രന്‍സ് ഫെസ്റ്റിനോടനുബന്ധിച്ച് സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെ.കെ.ഷൈലജ ടീച്ചര്‍ വിതരണം ചെയ്യും. കല, കായികം, സാഹിത്യം, സാമൂഹികം, ശാസ്ത്രം എന്നീ മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന 5 വയസ്സിനും 18 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പുരസ്‌കാരം. ജ•നാ 70 ശതമാനം വൈകല്യമുള്ള കുട്ടിയാണ് ശ്രീദേവ്. സെറിബ്രല്‍ പാല്‍സി രോഗത്തിന് ചികിത്സയിലാണ്. കഥകളും കവിതകളും രചിക്കുന്ന ശ്രീദേവിന്റെ നാല് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മീനടം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ശ്രീദേവ് മീനടം ശ്രീമംഗലത്ത് വീട്ടില്‍ സുഗതന്‍ പുഷ്പ ദമ്പതികളുടെ മകനാണ്. കോട്ടയം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍ ചെയര്‍മാനായ സമിതിയാണ് പുരസ്‌കാരത്തിന് ശ്രീദേവിനെ തെരഞ്ഞെടുത്തത്.
(കെ.ഐ.ഒ.പി.ആര്‍-142/18)
- Log in to post comments