Skip to main content

ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കുളള സ്‌കൂളിന് പ്രത്യേക പാക്കേജിന് അപേക്ഷിക്കാം

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പ് രജിസ്‌ട്രേഷൻ നൽകിയ ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾ പഠിക്കുന്ന സ്‌കൂളുകൾക്കുളള പ്രത്യേക പാക്കേജിനുളള വിജ്ഞാപനമായി. ഡിസംബർ 30 വൈകിട്ട് നാലുവരെ അപേക്ഷിക്കാം. സർക്കാർ ഉത്തരവ് (കൈ) 133/2019/പൊ.വി.വ തീയതി 30.08.2019 പ്രകാരമുളള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ മാനേജർമാർ ഏതെങ്കിലും ഒരു ഗ്രേഡിലേക്കുളള അപേക്ഷ നൽകണം. അപേക്ഷ സംബന്ധിച്ച വിശദാംശങ്ങൾ www.educationkerala.gov.in ൽ ലഭിക്കും.
പി.എൻ.എക്‌സ്.4584/19

date