Skip to main content

എറണാകുളം ജില്ലാതല അറിയിപ്പുകള്‍

ടെന്‍ഡര്‍ ക്ഷണിച്ചു

കൊച്ചി: വനിതാ ശിശു വികസന വകുപ്പിനു കീഴിലുളള മുളന്തുരുത്തി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ടിലെ 101 അങ്കണവാടികള്‍ക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് താത്പര്യമുളള ജി.എസ്.ടി രജിസ്‌ട്രേഷനുളള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച മത്സര സ്വഭാവമുളള ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംസംബര്‍ 31 ഉച്ചയ്ക്ക് രണ്ടു വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2786680.

തൊഴിലുറപ്പ് പദ്ധതി: ക്വാളിറ്റി മോണിറ്റര്‍മാരെ നിയോഗിക്കുന്നു

കൊച്ചി:  മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കീഴിലുള്ള പ്രവൃത്തികള്‍ സമയബന്ധിതമായും ഗുണമേന്മയോടുംകൂടി നടപ്പാക്കുന്നത് ഉറപ്പാക്കുന്നതിനായി ജില്ലാതലത്തില്‍ ക്വാളിറ്റി മോണിറ്റര്‍മാരെ നിയമിക്കുന്നു. എറണാകുളം ജില്ലയില്‍ നിശ്ചിത യോഗ്യതയുള്ള 10 ക്വാളിറ്റി മോണിറ്റര്‍മാരെ ഒരു വര്‍ഷത്തേക്ക് എംപാനല്‍ ചെയ്ത് നിയമനം നടത്തും. തദ്ദേശ സ്വയംഭരണം, ഇറിഗേഷന്‍, പൊതുമരാമത്ത്, മണ്ണ് സംരക്ഷണം തുടങ്ങിയ വകുപ്പുകളില്‍ നിന്നോ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നോ സിവില്‍ അല്ലെങ്കില്‍ അഗ്രികള്‍ച്ചര്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ തസ്തികയില്‍ കുറയാത്ത തസ്തികകളില്‍ നിന്നും വിരമിച്ച 65 വയസ്സില്‍ താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം.
യോഗ്യതയുടെ അടിസ്ഥാനത്തില്‍ അഭിമുഖം നടത്തി തയ്യാറാക്കുന്ന എംപാനലിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഒരു ദിവസത്തെ സൈറ്റ് വിസിറ്റിന് യാത്രാചെലവ് ഉള്‍പ്പെടെ 1425 രൂപ എന്ന പ്രതിദിന വേതന നിരക്കില്‍ ഒരു മാസം പരമാവധി 21375 രൂപ. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഈ മാസം 26 ന് വൈകീട്ട് അഞ്ചിന് മുന്‍പായി  ജോയിന്റ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍, എം.ജി.എന്‍.ആര്‍.ഇ.ജി.എസ്, പോവര്‍ട്ടി അലിവിയേഷന്‍ യൂണിറ്റ്, മൂന്നാം നില, സിവില്‍ സ്‌റ്റേഷന്‍, കാക്കനാട്, പിന്‍ 682 030 എന്ന വിലാസത്തില്‍ ബയോഡാറ്റാ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം നേരിട്ടോ തപാല്‍ മുഖേനെയോ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484 2421355, 2422221.

ലേലം

കൊച്ചി:  ഗോശ്രീ ഐലന്‍ഡസ് ഡവലപ്‌മെന്റ് അതോറിറ്റിയുടെ വകയായ 2006 മോഡല്‍ ഡീസല്‍ അംബാസിഡര്‍ കാര്‍ (കെ.എല്‍-07-ബിബി-101) ലേലത്തില്‍ വില്‍ക്കുന്നു. താത്പര്യമുളളവര്‍ സെക്രട്ടറി, ജിഡയുടെ പേരില്‍ എറണാകുളത്തു മാറാവുന്ന 1500 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് സഹിതം ഡിസംബര്‍ 27-ന് വൈകിട്ട് മൂന്നിന് മുമ്പ് ക്വട്ടേഷന്‍ നല്‍കുകയോ അല്ലെങ്കില്‍ അന്നേ ദിവസം വൈകിട്ട് നാലിന് ജിഡ ഓഫീസില്‍ നടക്കുന്ന ലേലത്തില്‍ 1500 രൂപ ഓഫീസില്‍ അടച്ച് ലേലത്തില്‍ പങ്കെടുക്കുകയോ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 2976120, 2976220.

വാക്-ഇന്‍-ഇന്റര്‍വ്യൂ

കൊച്ചി:  ജില്ലാ ഹോമിയോ ആശുപത്രിയില്‍ പ്രവര്‍ത്തിച്ചു വരുന്ന പെയ്ന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സെന്ററില്‍ പാലിയേറ്റീവ് നഴ്‌സ് തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നും ലഭിച്ച ജനറല്‍ നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി സര്‍ട്ടിഫിക്കറ്റും പാലിയേറ്റീവ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റും. താത്പര്യമുളളവര്‍ ഡിസംബര്‍ 24-ന് രാവിലെ 10.30 ന് അസല്‍ രേഖകളുമായി കാക്കനാട് ഐ.എം.ജി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നേരിട്ട് വാക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2955687.

ജോലി ഒഴിവ്

കൊച്ചി:  ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ റീപ്രൊഡക്ഷന്‍ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് തസ്തികയില്‍ ഓപ്പണ്‍-ഒന്ന്, ഇ.ടി.ബി(ഈഴവ/തിയ്യ/ബില്ലവ)ഒന്ന് വിഭാഗങ്ങളില്‍ സ്ഥിരം ഒഴിവുണ്ട്. യോഗ്യത എസ്.എസ്.എല്‍.സി, പ്രിന്റിംഗ് ടെക്‌നോളജിയില്‍ ഡിപ്ലോമ. പ്രശസ്ത പ്രിന്റിംഗ് സ്ഥാപനത്തില്‍ മൗണ്ടിംഗ്/റീടച്ചിംഗ്/ആര്‍ട്ടിസ്റ്റ് എന്നിവയിലുളള തൊഴില്‍ പരിചയം. പ്രായം 2019 ജനുവരി ഒന്നിന് 18-41 (നിയമാനുസൃത വയസിളവ് ബാധകം) നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ 24-നകം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ താത്കാലിക നിയമനം

കൊച്ചി:  ജില്ലയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഗ്രേഡ്-രണ്ട് തസ്തികയിലേക്കുളള ഒഴിവുകളിലേക്ക് താത്കാലിക നിയമനം നടത്തി. സജ്‌ന.ഇ.കെ കളമശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി-3,  സംഗീത.കെ.എസ് കളമശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി, പ്രസന്ന.ബി.റ്റി കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി എന്നിവരെയാണ് താത്കാലികമായി നിയമിച്ചത്.

date