Skip to main content

ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ ; ക്യാമ്പുകള്‍ 21 വരെ 

 

 

 

 

ജില്ലാ ഭരണകൂടം, സാമൂഹ്യനീതി വകുപ്പ്,  കേന്ദ്ര പൊതു മേഖല സ്ഥാപനമായ അലിംകോ എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി വിവിധ സഹായ ഉപകരണങ്ങള്‍ നല്‍കുന്നതിനുള്ളപരിശോധന ക്യാമ്പുകള്‍ സംഘടിപ്പിച്ചു വരികയാണ്. താലൂക്ക് കേന്ദ്രങ്ങളിലാണ് പരിശോധന ക്യാമ്പുകള്‍ നടത്തുന്നത്. 

മാസവരുമാനം 15,000 രൂപയില്‍ കുറവുള്ള 40 ശതമാനത്തിന് മുകളില്‍ ഭിന്നശേഷിയുള്ളവരെന്ന് മെഡിക്കല്‍ ബോര്‍ഡ് സാക്ഷ്യപെടുത്തിയവര്‍ക്ക് അപേക്ഷിക്കാം. കഴിഞ്ഞ 8 മാസത്തിനുള്ളില്‍ സര്‍ക്കാരില്‍ നിന്ന് സഹായഉപകരണങ്ങള്‍ ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല.

 

കൈ കൊണ്ടു പ്രവര്‍ത്തിപ്പിക്കുന്ന മുച്ചക്ര സൈക്കിള്‍, വീല്‍ ചെയര്‍ ആന്‍ഡ് സിപി ചെയര്‍, എല്‍ബോ ക്രച്ചസ്  ആന്‍ഡ് റോളേറ്റോര്‍സ്, ഹിയറിങ് എയ്ഡ്‌സ്, ബ്രെയ്‌ലി  കിറ്റ് (16 വയസ്സ് വരെ), മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് വേണ്ടി ഉള്ള  എം.എസ്.ഐ.ഇ.ഡി കിറ്റുകള്‍, എ.ഡി.എല്‍ കിറ്റ് (16 വയസ്സ് വരെ), കുഷ്ഠ രോഗികള്‍ക്ക് മൊബൈല്‍ ഫോണ്‍, സ്മാര്‍ട്ട് കെയ്ന്‍, ബാറ്ററിയില്‍ പ്രവര്‍ത്തിപ്പിക്കുന്ന മോട്ടോറൈസ്ഡ് മുച്ചക്ര സൈക്കിള്‍, വീല്‍ ചെയര്‍ ( ജോയ്സ്റ്റിക്കില്‍ പ്രവര്‍ത്തിപ്പിക്കുന്നത് ), കൃത്രിമ കൈയും കാലും എന്നിവയാണ് ലഭ്യമാക്കുന്നത്. 

 

അക്ഷയ കേന്ദ്രങ്ങളില്‍ നിന്നോ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴിയോ അപേക്ഷ ഫോം ലഭ്യമാവും. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്,  എന്നിവയുടെ പകര്‍പ്പുകളും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയുമായി  യോഗ്യരായവര്‍ തങ്ങളുടെ താലൂക്ക്പരിധിയിലുള്ള പരിശോധന ക്യാമ്പില്‍ പങ്കെടുക്കണം. പരിശോധന ക്യാമ്പിന് ശേഷം മാനദണ്ഡങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും സഹായ ഉപകരണങ്ങള്‍ ലഭ്യമാകുക.രാവിലെ 10 മണി മുതല്‍ 3 മണി വരെ ആയിരിക്കും പരിശോധന ക്യാമ്പ്. 

 

 

പരിശോധന ക്യാമ്പുകള്‍ നടക്കുന്ന കേന്ദ്രങ്ങള്‍ 

 

19 ന് - കൊയിലാണ്ടി താലൂക്ക് -കൊയിലാണ്ടി നെസ്റ്റ് പാലിയേറ്റീവ് കെയര്‍ 

20 ന് -  വടകര താലൂക്ക് -വടകര മുന്‍സിപ്പല്‍  ടൗണ്‍ ഹാള്‍ 

21 ന് -  കോഴിക്കോട് താലൂക്ക് -കോഴിക്കോട് ടാഗോര്‍ ഹാള്‍

അപേക്ഷ ഫോം http://bit.ly/ALIMCO1 എന്ന ലിങ്ക് വഴി ഡൗണ്‍ലോഡ് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 2374737, 9847764000

 

 

 

 

അപേക്ഷ തീയതി നീട്ടി  

 

 

 

സാംസ്‌കാരിക വകുപ്പിന്റെ  കീഴില്‍ ആറന്‍മുളയിലെ പാരമ്പര്യ വാസ്തുവിദ്യാഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍  വാസ്തു ശാസ്ത്രത്തില്‍ ഹ്രസ്വകാല കോഴ്സിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. അപേക്ഷ നല്‍കേണ്ട അവസാന തീയതി 2020 ജനുവരി 10 ലേക്ക് നീട്ടിയതായി എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. ആകെ സീറ്റ് 30. യോഗ്യത - ഐ.ടി.ഐ സിവില്‍ ഡ്രാഫ്റ്റ്സ്മാന്‍, കെഡിസിഇ സിവില്‍ എഞ്ചിനീയറിംഗ്, ഐ.ടി.ഐ ആര്‍ക്കിടെക്ച്ചറല്‍ അസിസ്റ്റന്‍ഷിപ്പ്, ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിംഗ്/ആര്‍ക്കിടെക്ച്ചര്‍. കോഴ്സ് കാലാവധി നാല് മാസം. പ്രായപരിധി ഇല്ല.

 

അപേക്ഷഫോം 200 രൂപയുടെ മണിയോര്‍ഡറോ, പോസ്റ്റല്‍ ഓര്‍ഡര്‍ മുഖാന്തിരമോ ഓഫീസില്‍ നിന്ന് നേരിട്ട് കൈപ്പറ്റാം. www.vtsauvidyagurukulam.com  വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.  വിശദ വിവരങ്ങള്‍ക്ക് വാസ്തുവിദ്യാ ഗുരുകുലവുമായി ബന്ധപ്പെടുക. വിലാസം - എക്സിക്യൂട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാഗുരുകുലം, ആറന്‍മുള, പത്തനംതിട്ട - 689533. ഫോണ്‍ - 0468-2319740, 9847053293.

 

 

 

 

ഗവ.വനിത ഐ.ടി.ഐയില്‍ ബ്യൂട്ടീഷ്യന്‍ ആന്‍ഡ് 

ഹെയര്‍ സ്‌റ്റൈലിങ്് കോഴ്സ്

 

 

 

മാളിക്കടവ് ഗവ.വനിത ഐ.ടി.ഐയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റി നടത്തുന്ന ഹ്രസ്വകാല സ്വാശ്രയ കോഴ്സായ ബ്യൂട്ടീഷ്യന്‍ ആന്‍ഡ് ഹെയര്‍ സ്‌റ്റൈലിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് ഗവ.വനിത ഐ.ടി.ഐ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ അംഗീകൃത സര്‍ട്ടിഫിക്കറ്റ് നല്‍ക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.  വിശദവിവരങ്ങള്‍ക്ക് - 9496343061, 9847272572.

 

 

 

 

രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം

 

 

 

ജില്ലയില്‍ 1999 ജനുവരി ഒന്ന് മുതല്‍ 2019 നവംബര്‍ 20  വരെയുളള കാലയളവില്‍ രജിസ്ട്രേഷന്‍ പുതുക്കുവാന്‍ കഴിയാതെ സീനിയോരിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ത്ഥികളായ വിമുക്തഭടന്‍മാര്‍ക്ക് സീനിയോരിറ്റി നിലനിര്‍ത്തികൊണ്ട് രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം. 2020 ജനുവരി 31 വരെയാണ് കാലാവധി. സീനിയോരിറ്റി പുതുക്കാന്‍ സാധിക്കാത്ത വിമുക്തഭടന്‍മാര്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 0495 2771881.

 

 

 

കള്ള് ഷാപ്പുകളുടെ വില്‍പന 23  ന്

 

 

 

ജില്ലയിലെ കള്ള് ഷാപ്പുകളുടെ വില്‍പന ഡിസംബര്‍ 23  ന് രാവിലെ 10.30 ന് കോഴിക്കോട് കലക്ടറേറ്റ് ഹാളില്‍ ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ നടക്കുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അറിയിച്ചു. ഫറോക്ക് എക്സൈസ് റെയിഞ്ചിലെ   ഗ്രൂപ്പ് നമ്പര്‍ ഒന്നില്‍ ഉള്‍പ്പെട്ട ടി. എസ്. നമ്പര്‍ 1 രാമനാട്ടുകര, 2- ഫറോക്ക് ചുങ്കം, 4- അകത്തായിപ്പറമ്പ്, 5- കടലുണ്ടി, 29- പഴയ ബാങ്ക് റോഡ്,  30- മണ്ണൂര്‍, 28- ചാലിയം എന്നീ കള്ളുഷാപ്പുകളുടെയും ഫറോക്ക് എക്സൈസ് റെയിഞ്ചിലെ   ഗ്രൂപ്പ് നമ്പര്‍ മൂന്നില്‍ ഉള്‍പ്പെട്ട ടി. എസ്. നമ്പര്‍ 13- നല്ലളം, 17- കോന്തനാരി, 18- കൊടിനാട്ട്മുക്ക്, 20- പെരുമണ്ണ, 21- കുറ്റികാട്ടൂര്‍, 32 പാറമ്മേല്‍ എന്നീ കള്ളുഷാപ്പുകളുടെയും, ചേളന്നൂര്‍ എക്സൈസ് റെയിഞ്ചിലെ   ഗ്രൂപ്പ് നമ്പര്‍ രണ്ടില്‍ ഉള്‍പ്പെട്ട ടി. എസ്. നമ്പര്‍ 7 - കക്കോടി, 8- മക്കട, 9- മൂട്ടോളി, 10- പൊയില്‍താഴം, 16- പറമ്പില്‍ ബസാര്‍, 17- കുരുവട്ടൂര്‍  എന്നീ കള്ളുഷാപ്പുകളുടെയും ബാലുശ്ശേരി റെയിഞ്ചിലെ   ഗ്രൂപ്പ് നമ്പര്‍ രണ്ടില്‍ ടി. എസ്. നമ്പര്‍ 7 പുതുശ്ശേരിത്താഴം, 8- നൊച്ചാട്, 9 - കൈതക്കല്‍, 10- കല്‍പ്പത്തൂര്‍, 11 പേരാമ്പ്ര, 51- കോടേരിച്ചാല്‍, എന്നീ കള്ളുഷാപ്പുകളുടെയും ബാലുശ്ശേരി റെയിഞ്ചിലെ ഗ്രൂപ്പ് മൂന്നില്‍ ഉള്‍പ്പെട്ട ടി.എസ് നമ്പര്‍ 12- മരക്കാടി, 13- കടിയങ്ങാട്, 14-പന്തിരിക്കര, 15- കൂത്താളി, 16- പെരുവണ്ണാമുഴി, 17- ചെമ്പനോട, 48- പൂഴിത്തോട്, എന്നീ കള്ള് ഷാപ്പുകളുടെ 2019-20  വര്‍ഷത്തെ അവശേഷിക്കുന്ന കാലഘട്ടത്തിലേക്കുളള  പരസ്യവില്‍പനയാണ് നടക്കുക.  വില്‍പന സംബന്ധിച്ചുള്ള നിബന്ധനകള്‍ കോഴിക്കോട് എക്സൈസ് ഡിവിഷന്‍ ഓഫീസിലും കോഴിക്കോട്, പേരാമ്പ്ര, താമരശ്ശേരി, വടകര എക്സൈസ് സര്‍ക്കിള്‍ ഓഫീസുകളിലും ലഭിക്കും.

 

 

 

കമ്പ്യൂട്ടര്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് കൂടിക്കാഴ്ച

 

 

 

മാതൃശിശു സംരക്ഷണ കേന്ദ്രം ഗവ.മെഡിക്കല്‍ കോളജ് കോഴിക്കോട്  എച്ച്.ഡി.എസ്സിന് കീഴില്‍ കമ്പ്യൂട്ടര്‍ ടെക്നിക്കല്‍ അസിസ്റ്റന്റിന്റെ ഒരു ഒഴിവിലേക്ക് ദിവസക്കൂലി അടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. യോഗ്യത: ബിഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ്/ബിസിഎ. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 20 ന് രാവിലെ 11 മണിക്ക് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫിസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. 

 

 

 

വഖഫ് ട്രിബ്യൂണല്‍ ക്യാമ്പ് സിറ്റിങ്  ജനുവരി 14,15 തീയതികളില്‍

 

 

 

കോഴിക്കോട് വഖഫ് ട്രിബ്യൂണല്‍ ക്യാമ്പ് സിറ്റിങ് ജനുവരി 14,15 തീയതികളില്‍ എറണാകുളം കലൂരിലുളള കേരളാ സ്റ്റേറ്റ് വഖഫ് ബോര്‍ഡ് ഹെഡ് ഓഫീസില്‍  നടത്തുമെന്ന് ശിരസ്തദാര്‍ അറിയിച്ചു.

date