Skip to main content

ഇ ടെന്‍ഡര്‍ ക്ഷണിച്ചു

 

 

 

കൃത്രിമ ഭൂജല സംപോഷണ പദ്ധതി 2019-20 ല്‍ ഉള്‍പ്പെടുത്തി കോഴിക്കോട് ജില്ലയില്‍ നന്‍മണ്ട ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസ് ഓഫീസ് കെട്ടിടം, കോഴിക്കോട് കോര്‍പ്പറേഷനിലെ റീജിയണല്‍ അനലറ്റിക്കല്‍ ലബോറട്ടറി, സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ട് ഡി ബ്ലോക്ക്, സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടിലെ  ജില്ലാ പഞ്ചായത്ത് ഓഫീസിന് സമീപമുളള  നാല് സൈറ്റുകളില്‍ പദ്ധതി നടപ്പിലാക്കുന്നതിന്  ഭൂജല വകുപ്പ് ജില്ലാ ഓഫീസര്‍ ഇ ടെന്‍ഡര്‍ ക്ഷണിച്ചു.  ഇ ടെന്‍ഡര്‍ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട അവസാന തീയതി 2020 ജനുവരി 13 വൈകീട്ട്  ആറ് മണി വരെ. വിശദ വിവരങ്ങള്‍ക്ക് www.etenders.kerala.gov.in. ഫോണ്‍- 0495 2370016.

 

 

എസ്.എല്‍.ഐ പാസ്സ്ബൂക്ക് വിതരണത്തിന് 

 

 

കോഴിക്കോട് ജില്ലാ ഇന്‍ഷൂറന്‍സ് ഓഫീസില്‍ 2019 ഡിസംബര്‍ 10 വരെ ലഭ്യമായ എസ്.എല്‍.ഐ പ്രൊപ്പോസലുകളില്‍ ന്യൂനതകളില്ലാത്ത മുഴുവന്‍ പ്രൊപ്പോസലുകളുടെയും പാസ്സ്ബൂക്കും പോളിസി സര്‍ട്ടിഫിക്കറ്റും വിതരണത്തിനായി തയ്യാറായതായി ജില്ലാ ഇന്‍ഷ്വൂറന്‍സ് ഓഫീസര്‍ അറിയിച്ചു.

ആവശ്യമായ രേഖകള്‍ സഹിതം ജില്ലാ ഇന്‍ഷ്വറന്‍സ് ഓഫീസില്‍ വരുന്നവര്‍ക്ക് കൈപ്പറ്റാം.  ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഇന്‍ഷ്വൂറന്‍സ് ഓഫീസര്‍ അറിയിച്ചു. 

 

 

കേരളോത്സവം : യോഗം 21 ന്

 

 

ജില്ലാ കേരളോത്സവമത്സരങ്ങളില്‍ പങ്കെടുത്ത് ഒന്നാം സ്ഥാനം ലഭിച്ചു സംസ്ഥാനതല കേരളോത്സവമത്സരത്തിന് അര്‍ഹത നേടിയവരുടെ യോഗം ഡിസംബര്‍ 21 ന് രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്തില്‍ ചേരും.

 

 

ഗതാഗതം നിരോധിച്ചു

 

 

ഓള്‍ഡ് മിലിറ്ററി റോഡിന്റെ റെസ്റ്റൊറേഷന്‍ പ്രവൃത്തികള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ഇന്നലെ (ഡിസംബര്‍ 18)  മുതല്‍ പ്രവൃത്തി അവസാനിക്കുന്നതു വരെ വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

 

 

ഹിന്ദി ഡിപ്ലോമ സീറ്റ് ഒഴിവ്

 

 

ഭാരത് ഹിന്ദി പ്രചാര കേന്ദ്രം അടൂരില്‍ നടത്തുന്ന കേരള ഗവ. ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്സിന് ഒഴിവുളള സീറ്റിലേക്ക് പ്ലസ് ടു 50 ശതമാനം മാര്‍ക്ക് ഉളളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ - 04734 226028, 8547126028.

 

 

ക്വട്ടേഷന്‍ ക്ഷണിച്ചു

 

 

കോഴിക്കോട് ഗവ.ഐ.ടി.ഐ കാന്റീന്‍ 2020 ജനുവരി 16 മുതല്‍ മൂന്ന് വര്‍ഷത്തേക്ക് നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്നതിനുളള അവസാന തീയതി ഡിസംബര്‍ 20 വൈകീട്ട് മൂന്ന് മണി. ഫോണ്‍ 0495 2377016.

 

date