Skip to main content

വഖ്ഫ് മുതവല്ലി അവാര്‍ഡ് 2019

 

 

 

വഖ്ഫ് സ്ഥാപനങ്ങളില്‍ സാങ്കേതിക, സാമ്പത്തിക സംരഭങ്ങള്‍ നടപ്പാക്കി മികച്ച പ്രവര്‍ത്തനം നടത്തിയിട്ടുള്ള മുതവല്ലി/മാനേജ്മെന്റ് കമ്മറ്റികള്‍ക്ക് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ കീഴില്‍ നടപ്പിലാക്കുന്നപദ്ധതിയായ ഖുആമി വഖ്ഫ് ബോര്‍ഡ് തറാക്കിയാത്തി സ്‌കീമിന്റെ ഭാഗമായി അവാര്‍ഡ് നല്‍കും. അപേക്ഷകരില്‍ നിന്നും തിരെഞ്ഞെടുക്കുന്നവര്‍ക്ക് യഥാക്രമം ,00,000, 75,000, 50,000 രൂപ ക്യാഷ് അവാര്‍ഡും മൊമെന്റോയും ലഭിക്കും. അപേക്ഷ കേരളാ സ്റ്റേറ്റ് വഖ്ഫ് ബോര്‍ഡ്, വി. ഐ. പി റോഡ്, കലൂര്‍, കൊച്ചി 17 എന്ന വിലാസത്തില്‍  ഡിസംബര്‍ 31 വൈകിട്ട് അഞ്ചിനകം ലഭിക്കണം. ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വഖ്ഫ് സ്ഥാപനങ്ങളുടെ മുതവല്ലിമാരേയാണ് അവാര്‍ഡിന് പരിഗണിക്കുക. വിശദ വിവരങ്ങളും അപേക്ഷ ഫോമും ബോര്‍ഡ് ഓഫീസുകളിലും www.keralastatewakfboard.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്.

 

 

 

ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് സൊസൈറ്റി രൂപീകരിക്കും 

 

 

 

കോഴിക്കോട് ജില്ലയിലെ നാല് ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റി രൂപീകരിക്കണമെന്നും ഡിസംബര്‍ 31 നകം സൊസൈറ്റി രജിസ്റ്റര്‍ ചെയ്യണമെന്നും ജില്ലാ കലക്ടര്‍ സീറാം സാംബശിവ റാവു അറിയിച്ചു. കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന ഹാര്‍ബര്‍ മാനേജ്‌മെന്റ് ഗവേണിങ് കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 23 ന് രാവിലെ 11 മണിക്ക് പുതിയാപ്പ ഹാര്‍ബറിലും രണ്ട് മണിക്ക് ബേപ്പൂര്‍ ഹാര്‍ബറിലും 24 ന് രാവിലെ ചോമ്പാല്‍, ഉച്ചയ്ക്ക് കൊയിലാണ്ടി ഹാര്‍ബറിലും ഇതു സംബന്ധിച്ച് യോഗം ചേരും. ഹാര്‍ബറിലെ ദൈനംദിന കാര്യങ്ങളില്‍ ഉള്‍പ്പെടെ സാമ്പത്തിക ഇടപാടുകള്‍ക്കായി പ്രത്യേക അക്കൗണ്ട് തുടങ്ങണമെന്നും യോഗത്തില്‍ കലക്ടര്‍ നിര്‍ദേശിച്ചു. മുനമ്പം ഹാര്‍ബറില്‍ നടപ്പാക്കിയ പരിഷ്‌ക്കരണം സംബന്ധിച്ച മാതൃകയുടെ പ്രസന്റേഷനും യോഗത്തില്‍ അവതരിപ്പിച്ചു. മത്സ്യത്തൊഴിലാളികള്‍, ഹാര്‍ബര്‍ പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. 

 

 

 

നാഷണല്‍ ന്യൂട്രിഷന്‍ മിഷന്‍ -സമ്പുഷ്ട കേരളം പദ്ധതി;

സര്‍വേയുമായി പൊതുജനങ്ങള്‍ സഹകരിക്കണം 

 

 

നാഷണല്‍ ന്യൂട്രിഷന്‍ മിഷന്‍ സമ്പുഷ്ട കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് പോഷകക്കുറവ്, അനീമിയ തുടങ്ങിയ രോഗലക്ഷണങ്ങളുടെ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ എല്ലാ അംഗനവാടി വര്‍ക്കര്‍മാര്‍ക്കും മൊബൈല്‍ഫോണ്‍ ലഭ്യമാക്കിയിട്ടുണ്ട്. കൃത്യമായ വിവരശേഖരണത്തിനും അതുവഴി അര്‍ഹമായ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമായി ഐസിഡിഎസ് കാസ് കോമണ്‍ ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയറും ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട് അംഗനവാടി വര്‍ക്കര്‍മാര്‍ വീടുകളില്‍ നടത്തുന്ന സര്‍വേക്ക് പൊതുജനങ്ങള്‍ പൂര്‍ണമായും സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

 

അംഗന്‍വാടികളിലൂടെ കുഞ്ഞുങ്ങള്‍ക്കും ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കും അര്‍ഹമായ ആനുകൂല്യങ്ങള്‍ കൃത്യസമയത്ത് എത്തിക്കുകയാണ് ലക്ഷ്യം. ഇതിനായി ആധാര്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതു വഴി ഒരു വ്യക്തിക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ മറ്റൊരാളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്താനാകും. കൃത്യമായ അളവില്‍ പോഷകാഹാരങ്ങളും മറ്റു ആനുകൂല്യങ്ങളും ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്

 

date