Skip to main content

കേരള അഗ്രോ ഫുഡ് പ്രോ 2019 കൊച്ചിയില്‍

കൊച്ചി:  സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന കേരള അഗ്രോ ഫുഡ് പ്രോ 2019 ഡിസംബര്‍ 20 മുതല്‍ 23 വരെ കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ നടക്കും. കാര്‍ഷികാധിഷ്ഠിത സംരംഭകരെ ശാക്തീകരിച്ച് സുസ്ഥിരമായ വിപണി നടത്തിവരുന്ന പരിപാടിയാണിത്. ചക്ക, മാങ്ങ, അരി, വാഴപ്പഴം, ജാതിക്ക, പൈനാപ്പിള്‍, കപ്പ, സുഗന്ധ വ്യഞ്ജനങ്ങള്‍ എന്നീ കാര്‍ഷിക വിളകളില്‍ അധിഷ്ഠിതമായ സംസ്ഥാനത്തെ ചെറുകിട സൂക്ഷ്മ സംരംഭകരാണ് മേളയില്‍ പങ്കെടുക്കുക. രാവിലെ 10 മുതല്‍ രാത്രി എട്ടു വരെ നടക്കുന്ന പ്രദര്‍ശനം സൗജന്യമാണ്

date