Skip to main content

പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ലൈഫ് ഭവന പദ്ധതി ഗുണഭോക്ത്യ സംഗമവും അദാലത്തും

 

കൊച്ചി:  സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയില്‍ð ഉള്‍പ്പെടുത്തി പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ചേന്ദമംഗലം, ഏഴിക്കര, വടക്കേക്കര, ചിറ്റാറ്റുകര കോട്ടുവള്ളി എന്നീ ഗ്രാമപഞ്ചായത്തുകളിലെ ഭവന രഹിതരായ 904 കുടുംബങ്ങളുടെ വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം പ്രസ്തുത  ഗുണഭോക്താക്കളുടെ കുടുംബ സംഗമം നടത്തുന്നതിനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ക്ഷേമ പദ്ധതികളും സേവനങ്ങളും ലഭ്യമാക്കുന്നതിനും വിവിധ  വകുപ്പിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അദാലത്ത് സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.  
       ആയതിന്റെ അടിസ്ഥാനത്തില്‍ð ഗുണഭോക്താക്കളുടെ സംഗമവും അദാലത്തും 2020 ജനുവരി 10 ന് രാവിലെ 9 മുതല്‍ð പറവൂരിലെ വ്യാപാര ഭവന്‍ കെട്ടിടത്തില്‍ð നടത്തുന്നതിന് ബ്ലോക്ക് പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്.  ഇതിനായി പറവൂര്‍ എം.എല്‍.എ  വി.ഡി. സതീശന്‍ രക്ഷാധികാരിയായും പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പിള്ളി ചെയര്‍മാനായും , പറവൂര്‍ ബി.ഡി.ഒ ശ്രീദേവി കെ.ജി. കണ്‍വീനറായും പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍ , സി.ഡി.എസ്. പ്രസിഡന്റുമാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സ്വാഗത സംഘം ബ്ലോക്ക് പഞ്ചായത്തിന്റെ അദ്ധ്യക്ഷതയില്‍ð കൂടിച്ചേര്‍ന്ന യോഗത്തില്‍ð 18.12.2019 ന് രൂപീകരിച്ചു

date