Skip to main content

ജില്ലയിലെ ബാങ്ക് നിക്ഷേപത്തിൽ 5,500 കോടിയുടെ വർധന

ജില്ലയിലെ ബാങ്ക് നിക്ഷേപത്തിൽ 5,500 കോടിയുടെ വർധന

കാക്കനാട്:  ജില്ലയിലെ ബാങ്ക് നിക്ഷേപത്തിൽ കഴിഞ്ഞ പാദ വർഷത്തെ അപേക്ഷിച്ച് 5,500 കോടിയുടെ വർധനവുണ്ടായതായി ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം വിലയിരുത്തി.  102628.93 കോടി രൂപയിൽ നിന്നും 108203.92 കോടി രൂപയായാണ് നിക്ഷേപം വർധിച്ചത്.  ജില്ലയിലെ ക്രെഡിറ്റ്  നിക്ഷേപ അനുപാതം 81.11 ആണ്.  

കാർഷിക വായ്പകൾക്കും  അനുബന്ധ പ്രവർത്തനങ്ങൾക്കുമായി  നബാർഡ് തയ്യാറാക്കിയ, ജില്ലയുടെ 20082.13 കോടി രൂപയുടെ പൊട്ടൻഷ്യൽ ലിങ്ക്ഡ് ക്രെഡിറ്റ് പ്ലാൻ (പി എൽപി)   ഹൈബി ഈഡൻ എം പി   ചടങ്ങിൽ പ്രകാശനം ചെയ്തു.  വായ്പ അനുവദിക്കുന്നതിൽ ബാങ്കുകൾ സജീവമായി ഇടപെടണമെന്ന് അദ്ദേഹം പറഞ്ഞു.  കാർഷിക മേഖലയിലെ യന്ത്രവൽകരണം കൂടുതൽ യുവാക്കൾ   ഈ മേഖലയിലേക്ക് കടന്നുവരാൻ കാരണമാകുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.  വായ്പകളും സബ്സിഡികളും നേടിയെടുക്കുന്നതിലും കൃത്യമായി തിരിച്ചടവ് നടത്തുന്നതിലും അവർക്ക് ബാങ്കുകൾ മാർഗ്ഗ നിർദ്ദേശം നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

കാർഷിക വായ്പയിനത്തിൽ 7046.86 കോടിയും അടിസ്ഥാനസൗകര്യ വികസനത്തിന് 106.85 കോടിയും അനുബന്ധ പ്രവർത്തനങ്ങൾക്ക് 231.31 കോടി രൂപയുമാണ് നബാർഡ്   
പൊട്ടൻഷ്യൽ ലിങ്ക്ഡ് ക്രെഡിറ്റ് പ്ലാനിൽ വകയിരുത്തിയിട്ടുള്ളത്.  

ഡെപ്യൂട്ടി കളക്ടർ എസ്.ഷാജഹാൻ, ഡിജിഎം എ.കൃഷ്ണസ്വാമി, എൽഡിഒ സെലിനാമ്മ ജോസഫ്, നബാർഡ്  എജിഎം അശോക് കുമാർ നായർ, ലീഡ് ഡിസ്ട്രിക്ട് മാനേജർ സി.സതീഷ് തുടങ്ങിയവർ പങ്കെടുത്തു.

date