Skip to main content

മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്തു --  സപ്ലൈകോ ക്രിസ്മസ് ജില്ലാ ഫെയര്‍ തുടങ്ങി

സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍റെ ക്രിസ്മസ് ജില്ലാ ഫെയര്‍ കോട്ടയം സപ്ലൈകോ കോംപ്ലക്സില്‍ ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്തു. സവോള ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ ന്യായ വിലയ്ക്ക് ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ ശ്രമിച്ചുവരികയാണെന്നും ലഭ്യമായ സ്ഥലങ്ങളില്‍നിന്നെല്ലാം ഇവ സംസ്ഥാന വിപണിയില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. 

നാട്ടിലെ ജനങ്ങള്‍ക്ക് ആവശ്യമുള്ള ഉത്പന്നങ്ങളെല്ലാം വില്‍പ്പന നടത്തുന്ന തലത്തിലേക്ക് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനെ ഉയര്‍ത്താനാണ് ശ്രമിക്കുന്നത്. രാജ്യത്തു തന്നെ ഏറ്റവും ഉയര്‍ന്ന വിലയ്ക്ക് സിമന്‍റ് വില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. സാധാരണക്കാര്‍ക്ക് ഗുണകരമായ രീതിയില്‍ ഇടപെടല്‍ നടത്തി സപ്ലൈകോ ന്യായവിലയ്ക്ക് സിമന്‍റ് വിപണം നടത്തുന്നതും പരിഗണനയിലാണ്-അദ്ദേഹം പറഞ്ഞു.
 

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനായി. മുനിസിപ്പല്‍ കൗണ്‍സിലര്‍ എസ്. ഗോപകുമാര്‍ ആദ്യ വില്‍പ്പന നിര്‍വഹിച്ചു. സപ്ലൈകോ റീജണല്‍ മാനേജര്‍ ബി ഓമനക്കുട്ടന്‍, ജില്ലാ സപ്ലൈ ഓഫീസര്‍ സി.എസ്. ഉണ്ണികൃഷ്ണന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date