Skip to main content

ആര്‍ദ്രം ജനകീയ കാമ്പയിന്‍;   ജനപ്രതിനിധികളുടെ യോഗം ഇന്ന് (18)

സംസ്ഥാന സര്‍ക്കാരിന്റെ നവകേരള പദ്ധതിയുടെ ഭാഗമായി ആരോഗ്യവകുപ്പില്‍ നടപ്പിലാക്കിവരുന്ന ആര്‍ദ്രം പദ്ധതി ജനകീയ പങ്കാളിത്തത്തോടെ മികവുറ്റതാക്കുന്നതിനായി പത്തനംതിട്ട ജില്ലയില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജനപ്രതിനിധികളുടെ അടിയന്തരയോഗം ഇന്ന് (ഡിസംബര്‍ 18) രാവിലെ 11ന് ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ അധ്യക്ഷതയില്‍

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ഈ യോഗത്തില്‍ ജില്ലയിലെ  എം.പി, എംഎല്‍എ മാര്‍, ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍, മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും

date