Skip to main content

കരാര്‍ അടിസ്ഥാനത്തില്‍ ഭക്ഷണവിതരണക്കാരെ ആവശ്യമുണ്ട്, ഇടെണ്ടര്‍ 26 വരെ 

 

പാലക്കാട് ജില്ലാ ആശുപത്രിയിലെ മാനസികാരോഗ്യ വിഭാഗം, ഡേ കെയര്‍ സെന്ററിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പ്രതിദിനം താമസക്കാര്‍ക്കുളള ഭക്ഷണം ലഭ്യമാക്കുന്നതിന്  ഒരു വര്‍ഷത്തേയ്ക്ക് ഇടെണ്ടര്‍ മുഖേന ദര്‍ഘാസ്് ക്ഷണിച്ചു.പ്രതിദിനം നല്‍കേണ്ട ഭക്ഷണത്തിന് ഒരു വര്‍ഷത്തേക്കുളള മതിപ്പു വില 12,00,000/ ആണ്. ഏറ്റവും കുറഞ്ഞ തുകയ്ക്ക് നിലവാരമുളള ഭക്ഷണം വിതരണം ചെയ്യാന്‍ താല്‍പര്യം കാണിച്ചുളളതും അത്് മറ്റുതരത്തില്‍ സാധ്യത ഉളളതാണെങ്കിലും സ്വീകരിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു, ദര്‍ഘാസ് തുക മതിപ്പു വിലയേക്കാള്‍ കൂടുതലാണെങ്കില്‍ ദര്‍ഘാസുകള്‍ പരിഗണിക്കുന്നതല്ല. ടെണ്ടര്‍ഫോറം ഫീസ്  1800/ രൂപ+18 ശതമാനം ജി.എസ്.ടി അടങ്ങിയതാണ്. നിരതദ്രവ്യമായി 12000/ രൂപ അടയ്ക്കണം.നടപടിതക്രമങ്ങള്‍ WWW.etenders.kerala.gov.in  ല്‍ ലഭിക്കും. ഇടെണ്ടര്‍ മുഖേനയുളള ദര്‍ഘാസുകള്‍ ഡിസംബര്‍ 26 ന് വൈകീട്ട് ആറ് വരെ സ്വീകരിക്കും. വിശദവിവരങ്ങള്‍ക്ക ഫോണ്‍: 0491- 2533327.

date