Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

വാഹനലേലം
കണ്ണൂര്‍ എക്‌സൈസ് ഡിവിഷനിലെ വിവിധ അബ്കാരി കേസുകളിലുള്‍പ്പെട്ട്് സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയ  04 മേട്ടോര്‍ സൈക്കിള്‍, 05 ഒട്ടോറിക്ഷ, 06 കാര്‍,  04 സ്‌കൂട്ടര്‍, 01 ഗുഡ്‌സ് ക്യാരിയര്‍ എന്നീ വാഹനങ്ങള്‍ കണ്ണൂര്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ നിലവിലുളള വ്യവസ്ഥകള്‍ക്ക് വിധേയമായി പൊടിക്കുണ്ടിലെ എക്‌സൈസ്  സര്‍ക്കിള്‍ ഓഫീസില്‍  ഡിസംബര്‍ 30ന് 11.00 മണിക്ക് ലേലം ചെയ്യുന്നു.  ലേല നിബന്ധനകളും വ്യവസ്ഥകളും കണ്ണൂര്‍ എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ നിന്നും, കണ്ണൂര്‍ ജില്ലയിലെ എക്‌സൈസ് ഓഫീസുകളില്‍ നിന്നും അറിയാവുതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04972 706698

ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യണം
നവോദയ വിദ്യാലയത്തില്‍ ആറാം ക്ലാസിലേക്ക് പ്രവേശന പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ ഹാള്‍ ടിക്കറ്റുകള്‍ ംംം.ി്‌മെറാശശൈീിരഹമെൈശഃ.ശി എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യേണ്ടതാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഹാള്‍ ടിക്കറ്റ് ലഭിക്കാത്ത വിദ്യാര്‍ഥികള്‍ ചെണ്ടയാട് നവോദയ വിദ്യാലയം ഓഫീസുമായി ബന്ധപ്പെടുക. ജനുവരി 11 നാണ് പ്രവേശന പരീക്ഷ

വിചാരണ മാറ്റി
ഡെപ്യൂട്ടി കലക്ടര്‍(എല്‍ ആര്‍) കലക്ടറേറ്റില്‍ ഡിസംബര്‍ 18 ബുധനാഴ്ച്ച വിചാരണക്ക് വച്ചിരുന്ന കണ്ണൂര്‍ താലൂക്കിലെ ദേവസ്വം പട്ടയകേസുകള്‍ ഡിസംബര്‍ 28 ലേക്ക് മാറ്റിയതായി ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

സ്‌കോള്‍ കേരള: ജില്ലാതല മത്സരങ്ങള്‍
സ്‌കോള്‍ കേരള ദിനത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന വിവിധ മത്സരങ്ങള്‍ ഡിസംബര്‍ 19,20 തീയതികളില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഹാളില്‍ നടക്കും. 19 ന് കാര്‍ട്ടൂണ്‍, ഉപന്യാസം മത്സരങ്ങളും 20 ന് നാടന്‍പാട്ട്, ലളിത ഗാനം, ജലച്ചായം, പെന്‍സില്‍ ഡ്രോയിങ്ങ് എന്നീ മത്സരങ്ങളും നടക്കും. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ സ്‌കോള്‍ കേരള ഐഡി കാര്‍ഡുമായി അതാത് ദിവസം രാവിലെ 9.30 ന് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.

ലൈഫ് മിഷന്‍ സംഗമം: ആലോചന യോഗം ബുധനാഴ്ച്ച
ലൈഫ് മിഷന്‍ ഭവനപദ്ധതിയില്‍ വീടുകള്‍ പൂര്‍ത്തിയായ ഗുണഭോക്താക്കളുടെ സംഗമവും അദാലത്തും ജില്ലയില്‍ ബ്ലോക്ക്, മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ തലങ്ങളില്‍ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ആലോചന യോഗം ഡിസംബര്‍ 18 ബുധനാഴ്ച്ച 12 മണിക്ക് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ
പരിയാരം ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ പേവാര്‍ഡിലേക്ക് ആയുര്‍വേദ തെറാപ്പിസ്റ്റ്, ആയുര്‍വേദ നഴ്‌സ് എന്നിവയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഡിസംബര്‍ 21 ന് രാവിലെ 10.30 ന് പയ്യന്നൂരിലുള്ള കെ എച്ച് ആര്‍ ഡബ്ല്യു എസ്സ് പേവാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന റീജ്യണല്‍ മാനേജരുടെ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കെ എച്ച് ആര്‍ ഡബ്ല്യു എസ്സന്റെ വെബ് സൈറ്റായ ംംം.സവൃം.െസലൃമഹമ.ഴീ്.ശി സന്ദര്‍ശിക്കുക
 

date