'ഇനി ഞാന്‍ ഒഴുകട്ടെ': ചെങ്കല്‍ പഞ്ചായത്തില്‍ ഉദ്ഘാടനം ചെയ്തു
നീര്‍ച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പ് ലക്ഷ്യമാക്കി ഹരിതകേരളം മിഷന് നടപ്പിലാക്കുന്ന ഇനി ഞാന്‍ ഒഴുകട്ടെ പദ്ധതിയുടെ ചെങ്കല്‍ ഗ്രാമപഞ്ചായത്ത് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വട്ടവിള രാജ്കുമാര് നിര്‍വഹിച്ചു. പദ്ധതിയുടെ ഭാഗമായി ആറയൂര്‍ ഇലഞ്ഞികുളം തോട് ശുചീകരിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിച്ചുകൊണ്ടാണ് പദ്ധതി നടപ്പാക്കിയത്. തോടുകളും നദികളും പുനരുജ്ജീവിപ്പിക്കുകയെന്ന ഹരിത കേരളം മിഷന്റെ കാഴ്ചപ്പാടനുസരിച്ച് പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ പദ്ധതി നടന്നുവരികയാണ്. ' ഇനി ഞാന്‍ ഒഴുകട്ടെ' പദ്ധതി മാതൃകയാക്കി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, സന്നദ്ധ സംഘടനകള്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തി തുടര്‍ന്നും ഇത്തരം മാതൃകാ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് പ്രസിഡന്റ് പറഞ്ഞു.
ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ഹരിതകര്‍മ്മ സേന പ്രവര്‍ത്തകര്‍, സാമൂഹ്യപ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്ന് തോടിന്റെ 2.8 കിലോമീറ്റര്‍ ഭാഗം ശുചീകരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ഡി ഷീല അധ്യക്ഷത വഹിച്ച ചടങ്ങില്‍ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാര്, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.
(പി.ആര്.പി. 1358/2019)
- Log in to post comments