'ഇനി ഞാന്‍ ഒഴുകട്ടെ': വാര്‍ഡ്തല ഉദ്ഘാടനം നടന്നു
ജലസ്രോതസുകളുടെ പുനര്‍ജീവനം ലക്ഷ്യമിട്ട് ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന ഇനി ഞാന്‍ ഒഴുകട്ടെ പദ്ധതിയുടെ വര്‍ക്കല മുനിസിപ്പാലിറ്റി വാര്‍ഡ് തല ഉദ്ഘാടനം ശിവഗിരി മൈതാനത്ത് ശിവഗിരി മഠം സ്വാമി ബ്രഹ്മശ്രീ ബോധിതീര്‍ത്ഥ നിര്‍വഹിച്ചു. വര്‍ക്കല നഗരസഭയിലെ വിവിധ വാര്‍ഡുകളിലൂടെ കടന്നു പോകുന്ന പ്രധാനപ്പെട്ട നീര്‍ച്ചാലായ തൊടുവേതോടിനെയാണ് പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്തത്. ജലം അമൂല്യമാണ്എന്നും അത് ജീവന്റെ നിലനില്‍പിന് അത്യന്താപേക്ഷിതമാണെന്നും തുടങ്ങുന്ന ജലസംരക്ഷണ പ്രതിജ്ഞ എല്ലാവരും ഏറ്റുചൊല്ലി.
വര്‍ക്കല നഗരസഭ ചെയര്‍പേഴ്‌സണ്‍ ബിന്ദു ഹരിദാസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍. വര്‍ക്കല നഗരസഭ വൈസ് ചെയര്‍മാന്‍ അനിജോ, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ലതിക സത്യന്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ പ്രകാശ്, പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, കുടുംബശ്രീ-തൊഴിലുറപ്പ് തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ സംബന്ധിച്ചു.
(പി.ആര്‍.പി. 1360/2019)
- Log in to post comments