Post Category
താക്കോല്‍ദാനം നടന്നു
ആറ്റിങ്ങല്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ പട്ടികജാതി ക്ഷേമത്തിനായി നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായി പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠന മുറിയുടെ താക്കോല്‍, ഫര്‍ണിച്ചര്‍, ലാപ്‌ടോപ്പ് എന്നിവയുടെ വിതരണം കച്ചേരി ജംഗ്ഷനില്‍ അഡ്വ. ബി. സത്യന്‍ എം.എല്‍.എ നിര്‍വഹിച്ചു. പട്ടികജാതി വികസന ഫണ്ടും ആറ്റിങ്ങല്‍ നഗരസഭയുടെ ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കിയത്. നഗരസഭാ ചെയര്‍മാന്‍ എം.പ്രദീപ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ആര്‍.എസ്.രേഖ, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, മുന്‍സിപ്പല്‍ സെക്രട്ടറി എസ്.വിശ്വനാഥന്‍, പട്ടികജാതി വികസന ഓഫീസര്‍ പി.ആര്‍ ശ്രീജ എന്നിവര്‍ സംബന്ധിച്ചു.
(പി.ആര്‍.പി. 1361/2019)
date
- Log in to post comments