Skip to main content

ആഗോള ഫോട്ടോഗ്രഫി മത്സരം:  ഗണേഷ് കൈലാസ് ഒന്നാമത്

 

    ലോക കേരള മാധ്യമ സഭയോടനുബന്ധിച്ച് മീഡിയ അക്കാദമി സംഘടിപ്പിച്ച പ്രവാസക്കാഴ്ച്ച ആഗോള ഫോട്ടോഗ്രഫി മത്സരത്തില്‍ ബഹ്റൈനില്‍ നിന്നുള്ള ഗണേഷ് കൈലാസ് ഒന്നാം സമ്മാനം. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് സമ്മാനം.  പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ഷാജി എന്‍.കരുണ്‍ ചെയര്‍മാനായ ജൂറിയാണ് വിജയികളെ നിശ്ചയിച്ചത്. ലോകമെമ്പാടുമുള്ള മലയാളി പ്രവാസികളുടെ ജീവിതവും അവര്‍ കണ്ട കാഴ്ചകളുമായിരുന്നു മത്സരവിഷയം.
(പി.ആര്‍.പി. 1368/2019)

date